അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ സിപിഎം പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. എല്ലാ മതവിശ്വാസത്തെയും സിപിഎം ബഹുമാനിക്കുന്നുണ്ട്. എന്നാല്‍ മതത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് ശരിയല്ലെന്നും വൃന്ദ കാരാട്ട് പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ ഞങ്ങളുടെ പാര്‍ട്ടി പങ്കെടുക്കില്ലെന്നും എല്ലാ മതവിശ്വാസത്തെയും സിപിഎം ബഹുമാനിക്കുന്നുവെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. എന്നാല്‍ അവര്‍ മതപരമായ ചടങ്ങിനെ രാഷ്ട്രീയവുമായി ബന്ധപ്പിക്കുകയാണെന്നും ഇത് ശരിയല്ലെന്നും ബൃന്ദ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.
അതേസമയം അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ സിപിഐഎം പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രെഗത്തെത്തി. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ALSO READ: റോഡിൽ ഗതാഗത കുരുക്ക്, നദിയിലൂടെ ഥാർ ഓടിച്ചതിന് പിഴയും; വീഡിയോ കാണാം
മതവിശ്വാസങ്ങളെ മാനിക്കുകയും ഓരോ വ്യക്തിക്കും അവരുടെ വിശ്വാസം പിന്തുടരാനുള്ള അവകാശം സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് സിപിഐഎം നയം. രാഷ്ട്രീയ നേട്ടത്തിന് മതത്തെ ഉപയോഗിക്കരുത്. അതിനാല്‍ പങ്കെടുക്കില്ല. മതപരമായ ചടങ്ങിനെ സംസ്ഥാന സ്‌പോണ്‍സെര്‍ഡ് പരിപാടി ആക്കി മാറ്റുന്നത് അംഗീകരിക്കാന്‍ കഴിയില്ല. സംസ്ഥാനത്തിനു മതപരമായ ബന്ധം പാടില്ലെന്നാണ് ഭരണഘടന വ്യക്തമാക്കുന്നത്.സുപ്രിംകോടതി ഇക്കാര്യം ആവര്‍ത്തിച്ചു പറഞ്ഞിട്ടുമുണ്ട്. ഇവിടെ ഭരണഘടനാ തത്വം ലംഘിക്കപെടുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
#WATCH | Delhi: CPI(M) leader Brinda Karat says, “Our party will not attend the ‘Pran Pratishtha’ ceremony of Ram Temple in Ayodhya…We respect the religious beliefs but they are connecting a religious programme with politics…This is the politicization of a religious… pic.twitter.com/K7EoNZnhxL
— ANI (@ANI) December 26, 2023
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here