കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ശിക്ഷ ജീവപര്യന്തം മാത്രമായി ചുരുങ്ങിയത് നിരാശജനകവും ആശ്ചര്യപ്പെടുത്തുന്നതുമെന്ന് ബൃന്ദ കാരാട്ട്. സിബിഐ അന്വേഷണം പരാജയപ്പെട്ടന്ന് തെളിയിക്കുന്നതാണ് വിധിയെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. കേരളത്തിൽ ഷാരോൺ വധക്കേസിൽ ഒരു പെൺകുട്ടിക്ക് വധശിക്ഷ വിധിച്ചിരിക്കുകയാണ്.
കോടതി പറഞ്ഞത് അപൂർവങ്ങളിൽ അപൂർവമാണ് ആ കേസെന്നായിരുന്നു. എന്നാൽ കൊൽക്കത്തയിൽ ബലാത്സംഗത്തിനിരയായി ക്രൂരമായി കൊല്ലപ്പെട്ടിട്ടും കോടതി അപൂർവങ്ങളിൽ അപൂർവമല്ലെന്നു പറയുന്നു. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നും ബൃന്ദ കാരാട്ട് ചോദിച്ചു.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യത്തിൽ നീതി നടപ്പാക്കുന്നതിൽ നിയമ സംവിധാനങ്ങൾ പരാജയപ്പെടുകയാണെന്നും അവർ ആരോപിച്ചു. ബിൽക്കിസ് ബാനു കേസിലും കോടതി ഇങ്ങനെ തന്നെ പറഞ്ഞത്. ഏകപക്ഷീയമായ വിധിയാണിത്. ജീവപര്യന്തം ശിക്ഷ വിധിച്ചത് അപലപനീയമാണ്. ആശുപത്രി പോലെ ഒരിടത്ത് ഇത്തരം കുറ്റകൃത്യം ഉണ്ടായതിന് പിന്നിൽ ഒരാൾ മാത്രമാണെന്ന് പറയാൻ കഴിയില്ല. കൊലപാതകത്തിൽ തുടക്കം തന്നെ തെളിവുകൾ നശിപ്പിക്കപ്പെട്ടതായും ആർ ജികർ കേസിൽ പെൺകുട്ടിക്ക് ഇപ്പോഴും നീതി ലഭിച്ചിട്ടില്ലെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
2024 ഓഗസ്റ്റ് ഒമ്പതിന് പ്രതി യുവ ഡോക്ടറെ ബലാത്സംഗത്തിനിരകയാക്കി കൊലപ്പെടുത്തിയത്. പ്രതി ജീവിതാന്ത്യം വരെ ജയിലിൽ തുടരണമെന്ന് പറഞ്ഞ കോടതി പ്രതിക്ക് അരലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. എന്നാൽ അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്ന വാദം തള്ളിയ കോടതി പ്രതിയ്ക്ക് മാനസാന്തരപ്പെടാനുള്ള അവസരം നിഷേധിക്കരുതെന്നും പറഞ്ഞിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here