സിനിമാ മേഖലയിലെ സ്ത്രീകളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് എല്ലാ പിന്തുണയും എല്‍ ഡി എഫ് സര്‍ക്കാര്‍ നൽകിയിട്ടുണ്ട്: ബൃന്ദ കാരാട്ട്

സിനിമാ മേഖലയിലെ സ്ത്രീകളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് എല്ലാ പിന്തുണയും കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ വീണ്ടും ഒരു നാഴികക്കല്ല് സൃഷ്ടിക്കുകയാണ്. ഇത് സാധ്യമാക്കിയ എല്ലാ സ്ത്രീകള്‍ക്കും അഭിനന്ദനങ്ങള്‍. നീതിക്കുവേണ്ടിയുള്ള ധീരമായ പോരാട്ടത്തില്‍ സര്‍ക്കാരും സമൂഹവും തങ്ങള്‍ക്കൊപ്പമുണ്ടെന്ന ആത്മവിശ്വാസം സ്ത്രീകള്‍ക്കുണ്ടാകണം.

Also Read: ‘ബാലതാരമായിരുന്നപ്പോള്‍ ലൈംഗികോപദ്രവം നേരിടേണ്ടി വന്നു, പ്രശ്നമുയര്‍ത്തിയപ്പോള്‍ സിനിമാ മേഖലയില്‍ നിന്നും പുറത്താക്കി’: കുട്ടി പത്മിനി

സിപിഐഎം എംഎല്‍എ മുകേഷിനെതിരെയും കേസെടുത്തിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുകയാണെന്ന കോണ്‍ഗ്രസിന്റെ വ്യാജ ആരോപണങ്ങള്‍ക്ക് പിന്നിലുള്ളത് രാഷ്ട്രീയ അജണ്ടയാണ്. ചില കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളുടെ ഒരു വിഭാഗം അവരെ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ടെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. സി പി ഐ എം ഔദ്യോഗിക വെബ്‌സൈറ്റിലെ ലേഖനത്തിലാണ് പരാമര്‍ശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News