‘പി വി അൻവറിന്റെ നിലപാടുകൾ സഹായിക്കുന്നത് ആർഎസ്എസിനെ’: ബൃന്ദ കാരാട്ട്

Brinda Karat

പിവി അൻവറിൻ്റെ നിലപാടുകൾ സഹായിക്കുന്നത് ആർ എസ് എസ്സിനെയെന്ന് സി പിഐഎം പിബി അംഗം ബൃന്ദ കാരാട്ട്. ജനകീയ സർക്കാറിനെതിരായ പ്രചരങ്ങൾ ജനങ്ങൾ തന്നെ പ്രതിരോധിക്കുമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.തലശ്ശേരി മുളിയിൽനടയിൽ കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബൃന്ദ കാരാട്ട്.

Also Read: സന്നദ്ധസേവന രംഗത്ത് സമാനതകൾ ഇല്ലാത്ത മാതൃക തീർത്ത് ഡിവൈഎഫ്ഐ; ഏറ്റവും കൂടുതൽ രക്തദാനം നിർവ്വഹിച്ചതിനുള്ള പുരസ്കാരം ഡിവൈഎഫ്ഐക്ക്

വർഗ്ഗീയ ശക്തികൾക്കെതിരെ സന്ധിയില്ലാത്ത നിലപാട് സ്വീകരിക്കുന്ന സർക്കാരാണ് കേരളത്തിലേതെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. ഈ സർക്കാറിനെ ദുർബലപ്പെടുത്താനാണ് ചില വ്യക്തികൾ ശ്രമിക്കുന്നത്. അവർ കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ അസംബന്ധം പ്രചരിപ്പിക്കുന്നു. ഇതുവരെയുള്ള ജീവിതം മുഴുവൻ ആർ എസ് എസ്സിനെതിരെ പോരാടുന്ന വ്യക്തിയാണ് പിണറായി. ആ പിണറായിക്കെതിരെയാണ് ആർ എസ് എസ് ബന്ധം ആരോപിക്കുന്നത്. ഇത്തരം ദുഷ്പ്രചാരണങ്ങൾ ആർ എസ് എസിനെ സഹായിക്കാനാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

Also Read: അവധിക്കാലം ആഘോഷമാക്കാം; പൂജ അവധിക്ക് ടൂർ പാക്കേജുമായി കെ എസ് ആർ ടി സി

തലശ്ശേരി മൂളിയിൽനടയിൽ കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബൃന്ദ കാരാട്ട്. അനുസ്മരണത്തിൻ്റെ ഭാഗമായി നടന്ന ചുവപ്പ് വളണ്ടിയർ മാർച്ചും പ്രകടനവും കോടിയേരിയെ ചെങ്കടലാക്കി. അനുസ്മരണ പൊതുയോഗത്തിൽ സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം സുരേന്ദ്രൻ, തലശ്ശേരി ഏരിയാ സെക്രട്ടറി സി കെ രമേശൻ, കോടിയേരിയുടെ പത്നി വിനോദിനി ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News