‘പ്രതിഷേധിക്കാനുള്ള അവകാശം പോലും കേന്ദ്രം അടിച്ചമർത്തുന്നു’; സോനം വാങ് ചുകിന് പിന്തുണയുമായി ലഡാക് ഭവൻ സന്ദർശിച്ച് ബൃന്ദ കാരാട്ടും ജോൺ ബ്രിട്ടാസ് എം പിയും

sonam-vangchuk-john-brittas

ലഡാക്കിനെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുക, പൂർണ സംസ്ഥാന പദവി നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ ദില്ലി ലഡാക്ക്‌ ഭവനിൽ നിരാഹാരം തുടരുന്ന സോനം വാങ്‌ചുക്കിനെയും സഹപ്രവർത്തകരെയും സന്ദർശിച്ച് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടും ജോൺ ബ്രിട്ടാസ് എം പിയും. സമര വേദിയിലെത്തിയ ഇരുവരും പ്രതിഷേധത്തിന്‌ പാർട്ടിയുടെ പൂർണ പിന്തുണ പ്രഖ്യാപിച്ചു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ സംസ്ഥാന പദവിയും ആറാം ഷെഡ്യൂളും ബിജെപി ഉൾപ്പെടുത്തിയിരുന്നെങ്കിലും അഞ്ചുവർഷമായി വാക്കുപാലിച്ചില്ലെന്ന് സോനം വാങ്‌ചുക് പറഞ്ഞു.

Also Read: കശ്മീരിലെ ജനവിധി അട്ടിമറിക്കുമോ ഗവര്‍ണറുടെ നാമനിര്‍ദേശ അധികാരം; ആശങ്ക പ്രകടിപ്പിച്ച് പാര്‍ട്ടികള്‍

ജമ്മു കശ്‌മീരിന്റെയും ലഡാക്കിന്റെയും ഭരണഘടനാവകാശങ്ങൾ സ്വേച്ഛാധിപത്യമാർഗങ്ങളിലൂടെ കേന്ദ്ര സർക്കാരും ബിജെപിയും നിഷേധിച്ചെന്നും ഇപ്പോൾ പ്രക്ഷോഭത്തെ അടിച്ചമർത്തുകയാണെന്നും ബൃന്ദ കാരാട്ട്‌ പറഞ്ഞു. സോനം വാങ് ചുകിനും പ്രതിഷേധക്കാർക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നെന്നും പ്രതിഷേധിക്കാനുള്ള അവകാശങ്ങളെ പോലും അടിച്ചമർത്തുകയാണ് കേന്ദ്ര സർക്കാർ എന്നും ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.

അതേസമയം, ലഡാക്ക്‌ ഭവനിൽ അപ്രഖ്യാപിത തടങ്കലിലാണ്‌ തങ്ങളെന്ന് വാങ്‌ചുക് വെളിപ്പെടുത്തി. പുറത്തേക്കിറങ്ങാൻ അനുവാദമില്ല. ആവശ്യങ്ങൾ അംഗീകരിക്കും വരെ പിന്നോട്ടില്ല. രണ്ടുദിവസത്തിനകം ഉന്നത രാഷ്‌ട്രീയ നേതൃത്വവുമായി ചർച്ച നടത്താമെന്നായിരുന്നു രാജ്‌ഘട്ടിൽ നൽകിയ ഉറപ്പെന്നും അത്‌ പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ പരിഷ്‌കർത്താവും മഗ്‌സസെ പുരസ്‌കാര ജേതാവുമായ സോനം വാങ്ചുക്ക് ലഡാക്കിലെ പരിസ്ഥിതിനാശം അടക്കമുള്ള പ്രശ്‌നങ്ങളിൽ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധ ക്ഷണിക്കാനായി നിരാഹാര സമരമടക്കമുള്ള പ്രതിഷേധങ്ങൾ നടത്തി ശ്രദ്ധേയനായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News