‘രാജ്യത്ത് ഇന്ന് മതത്തെ വിമർശിച്ചാൽ ദേശവിരുദ്ധരാക്കുന്നു’: ബൃന്ദ കാരാട്ട്

രാജ്യത്ത് ഇന്ന് മതത്തെ വിമർശിച്ചാൽ ദേശവിരുദ്ധരാക്കുന്നു എന്ന് ബൃന്ദ കാരാട്ട്. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ‘സംസ്കാരവും ലിംഗഭേദവും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു ബൃന്ദ കാരാട്ട്. സംസ്കാരം എന്നത് മനുഷ്യ ജീവിതത്തിൻ്റെ എല്ലാ തലത്തിലുമുള്ള ആവിഷ്കാരമാണ്. സംസ്കാരം എന്നത് ഏകരൂപമല്ല. സംസ്കാരം എന്നത് മാറി കൊണ്ടിരിക്കും. പഴയ സംസ്കാരമാണ് നല്ലത് എന്ന ചിന്ത നല്ലതല്ലെന്നും ബൃന്ദ പറഞ്ഞു.

Also Read: ‘മോദി കേരളത്തിൽ സ്ഥിരമായി താമസിച്ചാലും ബിജെപിക്ക് ഒരാളെ പോലും കിട്ടില്ല’: കെ മുരളീധരൻ

ഇന്നത്തെ ഇന്ത്യയിൽ നിലനിൽക്കുന്ന സമത്വവും ഭരണഘടന നൽകുന്ന സമത്വവും ഒന്നാണോ. സ്ത്രീ പുരുഷ തുല്യതയിൽ പിന്നാക്കം നിൽക്കുന്ന സമൂഹമാണ് ഇന്ത്യയിലേത്. രാജ്യത്തെ 80 ശതമാനം ജനങ്ങൾക്കും മാസത്തിൽ 10000 രൂപ പോലും ശമ്പളമില്ല. രാജ്യത്ത് സംസ്കാരത്തെ ഏകീകരിക്കാനുള്ള ശ്രമം ആശങ്കപ്പെടുത്തുന്നതാണ്. പ്രേമവിവാഹങ്ങളെപോലും ലവ് ജിഹാദിൽ പെടുത്തി ക്രിമിനൽവത്കരിക്കുന്ന പ്രവണതയാണ് രാജ്യത്തുള്ളത്. ഇത് മത അധിഷ്ടിതമാണ്.

Also Read: ‘വിദേശ രാജ്യങ്ങളിലേതിന് സമാനമായ അത്ഭുതകരമായ കാഴ്ചയാണ് ഫറോഖ് പഴയ പാലത്തിലേത്’: എം കെ മുനീര്‍ എം എല്‍ എ

ജാതിവിവേചനത്തെ ശക്തമായി നേരിടുന്ന സമൂഹമാണ് കേരളത്തിൽ ഉള്ളത്. പക്ഷെ രാജ്യത്തെ മറ്റ് പല സ്ഥലങ്ങളിലും അതല്ല അവസ്ഥയെന്നും ബൃന്ദ കാരാട്ട് ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News