ചിക്കന്‍കറിയുടെ അതേരുചിയില്‍ തയ്യാറാക്കാം വഴുതനങ്ങ മസാല

ചിക്കന്‍കറിയുടെ അതേരുചിയില്‍ തയ്യാറാക്കാം വഴുതനങ്ങ മസാല. നല്ല കിടിലന്‍ രുചിയില്‍ വഴുതനങ്ങ മസാല തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകള്‍

വഴുതനങ്ങ – വലുത് നാലെണ്ണം

സവാള – 2 എണ്ണം

തക്കാളി – 1 എണ്ണം

ഇഞ്ചി – കുറച്ച്

വെളുത്തുള്ളി – കുറച്ച്

പച്ചമുളക് – 2 എണ്ണം

കറിവേപ്പില – രണ്ട് തണ്ട്

ഉപ്പ് – അവശ്യത്തിന്

പുളി

മുളക് പൊടി – 3 ടീസ്പൂണ്‍

മല്ലി പൊടി – 2 ടീസ്പൂണ്‍

മഞ്ഞള്‍ പൊടി – ഒരു ടീസ്പൂണ്‍

എണ്ണ

തയ്യാറാക്കുന്ന വിധം

വഴുതനങ്ങ എണ്ണയില്‍ വറുത്തു കോരി മാറ്റി വയ്ക്കുക

എണ്ണയില്‍ സവാള , തക്കാളി, പച്ചമുളക്, ഇഞ്ചി,വെളുത്തുള്ളി, എന്നിവ നന്നായി വഴറ്റുക

അതില്‍ ആവശ്യത്തിന് മുളക് പൊടി, മല്ലി പൊടി , മഞ്ഞള്‍ പൊടി എന്നിവ ചേര്‍ത്ത് വഴറ്റുക
ഒന്ന് തണുക്കുമ്പോള്‍ നന്നായി അരച്ച് എടുക്കുക

കുറച്ചു കടുക് വറുത്തു കറിവേപ്പില ചേര്‍ക്കുക

അതില്‍ അരച്ച മസാല ചേര്‍ത്ത് കുറച്ചു വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക

പൊളി പിഴിഞ്ഞതും ഉപ്പും ചേര്‍ത്ത് വറുത്തു വച്ച വഴുതനങ്ങയും ചേര്‍ത്ത് നന്നായി വേവിക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News