അടുക്കളത്തോട്ടത്തില്‍ വഴുതനങ്ങയുണ്ടോ? അസാധ്യ രുചിയില്‍ തീയല്‍ തയ്യാറാക്കാം

ഉച്ചയ്ക്ക് കൊതിപ്പിക്കും രുചിയില്‍ നാടന്‍ വഴുതനങ്ങ തീയല്‍ ഉണ്ടാക്കി നോക്കാം.

ആവശ്യമായ ചേരുവകള്‍

വഴുതനങ്ങ
ചുവന്നുള്ളി
പച്ചമുളക്
ഇഞ്ചി
തേങ്ങ
ജീരകം
വാളന്‍പുളി
മുളകുപൊടി
മല്ലിപ്പൊടി
കായപ്പൊടി
ശര്‍ക്കര
വറ്റല്‍മുളക്
കടുക്
ഉപ്പ്
കറിവേപ്പില
വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

വഴുതനങ്ങ നീളത്തില്‍ ചെറിയ കഷ്ണങ്ങളാക്കി മാറ്റി വയ്ക്കുക. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പില്‍ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കുക. അതിലേക്ക് ഒരു പിടി ചുവന്നുള്ളി ചേര്‍ത്തു വഴറ്റുക.

ചുവന്നുള്ളിയുടെ നിറം മാറി വരുമ്പോള്‍ രണ്ട് പച്ചമുളക്, ചെറിയ കഷ്ണം ഇഞ്ചി ചതച്ചത്, കറിവേപ്പിലയും ചേര്‍ത്തിളക്കുക. അതിലേക്ക് വഴുതനങ്ങ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കി അടച്ചു വെച്ച് വേവിക്കുക. മറ്റൊരു പാത്രം അടുപ്പില്‍ വച്ച് അല്‍പ്പം എണ്ണ ഒഴിച്ചു ചൂടാക്കുക. അതിലേക്ക് ചെറിയ കഷ്ണം കായം ചേര്‍ത്ത് ഒപ്പം തേങ്ങ ചിരകിയതും ചേര്‍ത്തിളക്കി വേവിക്കുക.

തേങ്ങ വെന്തുവരുമ്പോള്‍ അടുപ്പണച്ച് മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ത്തിളക്കി യോജിപ്പിക്കുക. ചൂടാറിയതിന് ശേഷം ഇത് അരച്ചെടുക്കുക. പാനിലേക്ക് അല്‍പ്പം കടുക് ചേര്‍ത്ത് പൊട്ടിക്കുക. വറ്റല്‍മുളകും, കറിവേപ്പിലയും, ഒരു നുള്ള് ജീരകവും ചേര്‍ത്തു വറുക്കുക.

ALSO READ:ഒട്ടും തേങ്ങ വേണ്ട; നല്ല കുറുകിയ കിടിലന്‍ മീന്‍കറി തയ്യാറാക്കാന്‍ ഒരെളുപ്പവഴി

അരപ്പ് ഇതില്‍ ചേര്‍ത്ത്, പുളി കുതിര്‍ത്തുവെച്ചിരുന്ന വെള്ളവും, ആവശ്യത്തിന് ഉപ്പും ചേര്‍ത്തിളക്കി അടച്ചു വയ്ക്കുക.
കറി തിളച്ച എണ്ണ തെളിഞ്ഞുവരുമ്പോള്‍ വേവിച്ചു വച്ച വഴുതനങ്ങ കഷ്ണവും ചേര്‍ത്തിളക്കി അടുപ്പില്‍ നിന്നും മാറ്റാം. വഴുതനങ്ങ തീയല്‍ തയ്യാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News