ബ്രിസ്‌ബേന്‍ ടെസ്റ്റിന്റെ രണ്ടാം ദിനം സ്റ്റമ്പ് എടുക്കുമ്പോള്‍ ശക്തമായ നിലയില്‍ ഓസ്‌ട്രേലിയ. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 405 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍. ട്രാവിസ് ഹെഡ് (152), സ്റ്റീവന്‍ സ്മിത്ത് (101) എന്നിവരുടെ സെഞ്ചുറിക്കരുത്തിലാണ് ഓസീസ് ശക്തമായ നിലയിലായത്.
അതേസമയം, ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റ് വീഴ്ത്തി. 45 റണ്‍സുമായി അലക്‌സ് കാരിയും ഏഴ് റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്കുമാണ് കളി അവസാനിപ്പിക്കുമ്പോള്‍ ക്രീസിലുണ്ടായിരുന്നത്. ഇന്ത്യയുടെ മുഹമ്മദ് സിറാജ്, നിതിഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഒന്ന് വീതം വിക്കറ്റ് വീഴ്ത്തി.
Read Also: സച്ചിനൊപ്പം വീണ്ടും കോഹ്ലി; മറ്റൊരു റെക്കോര്‍ഡ് കൂടി പങ്കിട്ട് താരങ്ങള്‍
ഓപണര്‍മാരായ ഉസ്മാന്‍ ഖവാജ (21), നഥാന്‍ മക്‌സ്വീനി (9) എന്നിവരാണ് ആദ്യം വീണത്. മാര്‍നസ് ലബുഷേനെ കോലിയുടെ കൈകളിൽ നിതിഷ് കുമാര്‍ റെഡ്ഡി എത്തിച്ചു. ലബുഷേന്‍ 12 റണ്‍സാണ് എടുത്തത്. കോലി മൂന്ന് ക്യാച്ചുകളെടുത്തു.
ആദ്യ ദിനം 12 ഓവറുകള്‍ മാത്രമാണ് എറിയാനായിരുന്നത്. മഴ കളി മുടക്കുകയായിരുന്നു. ഇന്ന് പിരിയുമ്പോള്‍ 101 ഓവര്‍ എറിഞ്ഞിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here