ഇന്ത്യയ്ക്ക് രക്ഷ ഇനി മഴയോ; ഒന്നൊന്നായി വീണ് ബാറ്റിങ് നിര, ആശ്വാസമായി രാഹുലും ജഡേജയും

gabba-test-ind-vs-aus-rahul

ബ്രിസ്ബേന്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റിങ് നിര നിറംമങ്ങി. വന്‍ തകര്‍ച്ചയിലേക്കാണ് ഇന്ത്യ പോകുന്നത്. അതേസമയം, ഇടക്കിടെ പെയ്യുന്ന മഴയാണ് ഇന്ത്യക്ക് ആശ്വാസമാകുന്നത്. അര്‍ധ സെഞ്ചുറി നേടിയ കെഎല്‍ രാഹുലും രവീന്ദ്ര ജഡേജയുമാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.

രാഹുല്‍ 84 റണ്‍സെടുത്ത് മടങ്ങി. അര്‍ധ ശതകം പിന്നിട്ട് ജഡേജ ക്രീസിലുണ്ട്. നിതിഷ് കുമാര്‍ റെഡ്ഡിയാണ് ക്രീസിലുള്ള മറ്റൊരാള്‍. മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 52 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യയുള്ളത്. 265 റണ്‍സ് പിന്നിലാണ് സന്ദര്‍ശകര്‍. ഇന്ന് ഉച്ചഭക്ഷണത്തിന് മുമ്പ് ഒരു തവണയും ഉച്ചഭക്ഷണത്തിന് ശേഷം രണ്ട് തവണയും മഴ കാരണം കളി നിര്‍ത്തിവെക്കേണ്ടി വന്നു. പലതവണ മഴ കളി തടസ്സപ്പെടുത്തിയ മൂന്നാം ദിനം നാല് വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സായിരുന്നു സന്ദര്‍ശകര്‍ എടുത്തത്.

Read Also: ഇപ്പൊ ഇറങ്ങിക്കോണം ഇവിടുന്ന്! മികായേല്‍ സ്റ്റാറെയെ പുറത്താക്കി ബ്ലാസ്റ്റേഴ്‌സ്

മിച്ച സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് രണ്ട് വീതം വിക്കറ്റെടുത്തു. ജോഷ് ഹാസില്‍വുഡ്, നഥാന്‍ ലിയോന്‍ എന്നിവര്‍ ഒന്ന് വീതം വിക്കറ്റെടുത്തു. ഓസീസിന്റെ ഇന്നിങ്‌സ് 445ല്‍ അവസാനിച്ചിരുന്നു. ജസ്പ്രീത് ബുംറ ആറ് വിക്കറ്റ് വീഴ്ത്തി തിളങ്ങി. ട്രാവിസ് ഹെഡ് (152), സ്റ്റീവന്‍ സ്മിത്ത് (101) എന്നിവരുടെ സെഞ്ചുറിക്കരുത്തിലാണ് ഓസീസ് ശക്തമായ നിലയിലായത്. ഇന്ത്യയുടെ മുഹമ്മദ് സിറാജ് രണ്ടും നിതിഷ് കുമാര്‍ റെഡ്ഡി, ആകാശ് ദീപ് എന്നിവര്‍ ഒന്ന് വീതം വിക്കറ്റും വീഴ്ത്തി. ആദ്യ ദിനം 12 ഓവറുകള്‍ മാത്രമാണ് എറിയാനായിരുന്നത്. മഴ കളി മുടക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News