മഴ തടസ്സപ്പെടുത്തിയ മൂന്നാം ദിനം മുന്‍നിരക്കാര്‍ നഷ്ടപ്പെട്ട് ഇന്ത്യ; 394 റണ്‍സിന് പിന്നില്‍

virat-kohli-ind-vs-aus

ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ ഇന്ത്യന്‍ മുന്‍നിര ബാറ്റിങ് താരങ്ങളെല്ലാം മടങ്ങി. മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സാണ് സന്ദര്‍ശകര്‍ എടുത്തത്. ഓസീസുമായി താരതമ്യം ചെയ്യുമ്പോള്‍ 394 റണ്‍സ് പിന്നിലാണ് ഇന്ത്യ. അതിനിടെ, കളി തടസ്സപ്പെടുത്തി പല പ്രാവശ്യം മഴയുമെത്തി.

33 റണ്‍സുമായി കെഎല്‍ രാഹുലും പൂജ്യം റണ്‍സുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാണ് ക്രീസില്‍. മൂന്നാം ദിനം 28 ഓവറാണ് എറിയാനായത്. ഓസ്‌ട്രേലിയ 17 ഓവര്‍ എറിഞ്ഞു. ഇന്ത്യ 11ഉം. ഓപണര്‍ യശസ്വി ജയ്സ്വാള്‍ നാല് റണ്‍സ് മാത്രമാണെടുത്തത്. മിച്ചല്‍ സ്റ്റാര്‍ക്കിനായിരുന്നു വിക്കറ്റ്. ശുബ്മാന്‍ ഗില്‍ ഒന്നും വിരാട് കോലി മൂന്നും റിഷഭ് പന്ത് ഒമ്പതും റണ്‍സെടുത്ത് മടങ്ങി. സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റെടുത്തു. ജോഷ് ഹാസില്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഒന്ന് വീതം വിക്കറ്റെടുത്തു.

Read Also: കരുത്തായി സൂര്യകുമാറും ഷെഡ്ജെയും; സയ്യിദ് മുഷ്താഖ് അലി കിരീടം മുംബൈയ്ക്ക്

ഓസീസിന്റെ ഇന്നിങ്സ് 445ല്‍ അവസാനിച്ചിരുന്നു. ജസ്പ്രീത് ബുംറ ആറ് വിക്കറ്റ് വീഴ്ത്തി തിളങ്ങി. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 405 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍ മൂന്നാം ദിനം കളി ആരംഭിച്ചത്. രണ്ടാം ദിനത്തില്‍ ട്രാവിസ് ഹെഡ് (152), സ്റ്റീവന്‍ സ്മിത്ത് (101) എന്നിവരുടെ സെഞ്ചുറിക്കരുത്തിലാണ് ഓസീസ് ശക്തമായ നിലയിലായത്. ഇന്ത്യയുടെ മുഹമ്മദ് സിറാജ് രണ്ടും നിതിഷ് കുമാര്‍ റെഡ്ഡി, ആകാശ് ദീപ് എന്നിവര്‍ ഒന്ന് വീതം വിക്കറ്റും വീഴ്ത്തി. ആദ്യ ദിനം 12 ഓവറുകള്‍ മാത്രമാണ് എറിയാനായിരുന്നത്. മഴ കളി മുടക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News