ബ്രിസ്ബേന്‍ വേദിയായ മൂന്നാം ബോര്‍ഡര്‍-ഗവാസ്‌കര്‍ ടെസ്റ്റ് മത്സരം മഴ മുടക്കി. ആദ്യദിനം 13.2 ഓവര്‍ മാത്രമാണ് എറിയാനായത്. ടോസ് സമയത്ത് തന്നെ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു.
ടോസ് നേടിയ ഇന്ത്യ ഓസ്ട്രേലിയയെ ബാറ്റിങിന് അയക്കുകയായിരുന്നു. അന്തരീക്ഷത്തിന് പുറമെ പുല്ലു നിറഞ്ഞ മൈതാനം കൂടിയായതോടെയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. സമീപകാല ചരിത്രവും ഈ തീരുമാനത്തിന് രോഹിത് ശര്‍മയെ പ്രേരിപ്പിച്ചിട്ടുണ്ടാകും. ഈ വേദിയിലെ അവസാന ഏഴ് ടെസ്റ്റുകളില്‍ ആറിലും ടോസ് നേടിയ ടീം ആദ്യം ബൗളിംഗ് ചെയ്യുകയായിരുന്നു.
ആദ്യ 5.3 ഓവറില്‍ ആണ് ആദ്യമഴയെത്തിയത്. അരമണിക്കൂര്‍ തടസ്സത്തിന് ശേഷം കളി പുനരാരംഭിച്ചു. 7.5 ഓവര്‍ കൂടി എറിഞ്ഞപ്പോഴേക്കും കൂടുതല്‍ തീവ്രതയോടെ മഴ എത്തി. ഉച്ചകഴിഞ്ഞ് മൂന്നോടെ ചാറ്റല്‍മഴ ശമിച്ചെങ്കിലും അധികം വൈകാതെ തിരിച്ചുവന്നു. ഒടുവില്‍ 4.13ന് കളി നിര്‍ത്തിവച്ചു. 13.2 ഓവറില്‍ 28 റണ്‍സാണ് ഓസ്‌ട്രേലിയ എടുത്തത്. ഓപണര്‍മാരായ ഉസ്മാന്‍ ഖവാജയും നഥാന്‍ മക്‌സ്വീനിയുമാണ് ക്രീസില്‍. ഖവാജ 19ഉം മക്‌സ്വീനി നാലും റണ്‍സാണ് എടുത്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here