ബ്രിസ്ബേന്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ച്ചയെ അഭിമുഖീകരിക്കുന്നു. സ്‌കോര്‍ബോര്‍ഡില്‍ 44 തികക്കുന്നതിനിടെ നാല് വിക്കറ്റുകളാണ് നഷ്ടമായത്. അതിനിടെ, കളി തടസ്സപ്പെടുത്തി മഴയുമെത്തി.
നാല് വിക്കറ്റിന് 48 റണ്‍സാണ് ഇന്ത്യയെടുത്തത്. 30 റണ്‍സുമായി കെഎല്‍ രാഹുലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാണ് ക്രീസില്‍. ഓപണര്‍ യശസ്വി ജയ്‌സ്വാള്‍ നാല് റണ്‍സ് മാത്രമാണെടുത്തത്. മിച്ചല്‍ സ്റ്റാര്‍ക്കിനായിരുന്നു വിക്കറ്റ്. ശുബ്മാന്‍ ഗില്‍ ഒന്നും വിരാട് കോലി മൂന്നും റിഷഭ് പന്ത് ഒമ്പതും റണ്‍സെടുത്ത് മടങ്ങി. സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റെടുത്തു. ജോഷ് ഹാസില്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഒന്ന് വീതം വിക്കറ്റെടുത്തു. മൂന്നാം ദിനം പല പ്രാവശ്യങ്ങളിലായി മഴ കളി തടസ്സപ്പെടുത്തിയിരുന്നു.
Read Also: ഹെഡ്, സ്മിത്ത് സെഞ്ചൂറിയന്‍സ്; തലയുയര്‍ത്തി കങ്കാരുക്കള്‍, പഞ്ചാഗ്നിയായി ബുംറ
ഓസീസിന്റെ ഇന്നിങ്‌സ് 445ല്‍ അവസാനിച്ചിരുന്നു. ജസ്പ്രീത് ബുംറ ആറ് വിക്കറ്റ് വീഴ്ത്തി തിളങ്ങി. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 405 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍ മൂന്നാം ദിനം കളി ആരംഭിച്ചത്. രണ്ടാം ദിനത്തില്‍ ട്രാവിസ് ഹെഡ് (152), സ്റ്റീവന്‍ സ്മിത്ത് (101) എന്നിവരുടെ സെഞ്ചുറിക്കരുത്തിലാണ് ഓസീസ് ശക്തമായ നിലയിലായത്. ഇന്ത്യയുടെ മുഹമ്മദ് സിറാജ് രണ്ടും നിതിഷ് കുമാര്‍ റെഡ്ഡി, ആകാശ് ദീപ് എന്നിവര്‍ ഒന്ന് വീതം വിക്കറ്റും വീഴ്ത്തി. ആദ്യ ദിനം 12 ഓവറുകള്‍ മാത്രമാണ് എറിയാനായിരുന്നത്. മഴ കളി മുടക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here