മുന്‍നിരക്കാരെ വീഴ്ത്തി ഇന്ത്യ; സെഞ്ചുറിയോടെ നയിച്ച് ഹെഡ്, ഒപ്പം കരുത്തായി സ്മിത്തും

travis-head-steve-smith

ബ്രിസ്‌ബേന്‍ ടെസ്റ്റിന്റെ രണ്ടാം ദിനം ഓസ്‌ട്രേലിയയുടെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ. അതേസമയം, സെഞ്ചുറി നേട്ടത്തോടെ ട്രാവിസ് ഹെഡ് കങ്കാരുക്കളെ നയിക്കുന്നുണ്ട്. കൂട്ടിന് അര്‍ധ ശതകവുമായി സ്റ്റീവന്‍ സ്മിത്തുമുണ്ട്.

Read Also: ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ ആദ്യ ദിനം കളിച്ചത് മഴ; എറിയാനായത് 13.2 ഓവര്‍ മാത്രം

ഓപണര്‍മാരായ ഉസ്മാന്‍ ഖവാജ (21), നഥാന്‍ മക്‌സ്വീനി (9) എന്നിവരെ ബുംറയാണ് വീഴ്ത്തിയത്. മാര്‍നസ് ലബുഷേനെ കോലിയുടെ കൈകളിലെത്തിച്ച് നിതിഷ് കുമാര്‍ റെഡ്ഡിയും തിളങ്ങി. ലബുഷേന്‍ 12 റണ്‍സാണ് എടുത്തത്. കോലി രണ്ട് ക്യാച്ചുകളെടുത്തു.

Read Also: സച്ചിനൊപ്പം വീണ്ടും കോഹ്ലി; മറ്റൊരു റെക്കോര്‍ഡ് കൂടി പങ്കിട്ട് താരങ്ങള്‍

ആദ്യ ദിനം 12 ഓവറുകള്‍ മാത്രമാണ് എറിയാനായിരുന്നത്. മഴ കളി മുടക്കുകയായിരുന്നു. ഇന്ന് വൈകിട്ട് ചായക്ക് പിരിയുമ്പോള്‍ 70 ഓവര്‍ എറിയാനായിട്ടുണ്ട്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 234 എന്ന സ്‌കോറിലാണ് ഓസീസ്.

Key words : India vs Australia test, brisbane gabba test, travis head, steve smith

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News