ഇസ്രേയേലിന്റെ ആക്രമണത്തിനെതിരെ പലസ്തീന് പിന്തുണയുമായി ബ്രിട്ടനിൽ പ്രതിഷേധ റാലികൾ. ബ്രിട്ടനിൽ ലണ്ടൻ, മാഞ്ചസ്റ്റർ, ഗ്ലാസ്ഗോ, ബിർബിങ് ഹാം, ലീഡ്സ് തുടങ്ങിയ സ്ഥലങ്ങളിൽ ആണ് ബ്രിട്ടന് പിന്തുണയുമായി പ്രതിഷേധ റാലികൾ നടന്നത്.
അതേസമയം, ഗാസയിൽ ഇസ്രയേൽ കൂട്ടക്കുരുതി തുടരുകയാണ്. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം ഹമാസ് സ്ഥിരീകരിച്ചിട്ടില്ല. ഹമാസിന്റെ വ്യോമാക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മുറാദ് അബു മുറാദ് ആണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് അറിയിച്ചു.
ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം കരയുദ്ധത്തിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പുമായി ഇസ്രയേല്‍ രംഗത്തെത്തി. ഗാസ സിറ്റിയിലെയും വടക്കൻ ഗാസയിലെയും 11 ലക്ഷത്തോളം ജനങ്ങളോട് 24 മണിക്കൂറിനകം ഒഴിഞ്ഞുപോകണമെന്നാണ് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സംഘര്‍ഷം ആരംഭിച്ചതു മുതല്‍ ആയിരങ്ങൾ കുട്ടികളുമായി ഈജിപ്ത് അതിർത്തിയോടു ചേർന്ന ഗാസയുടെ തെക്കൻമേഖലയിലേക്കു പലായനം തുടങ്ങി.
4 ലക്ഷം പേർ വിട്ടുപോയെന്നാണ് യുഎന്നിന്‍റെ കണക്ക്. 3.38 ലക്ഷം പേരാണ് യുഎൻ ക്യാമ്പുകളിലുള്ളത്. അതേസമയം, ജനങ്ങള്‍ വീടുവിട്ടുപോകരുതെന്നാണ് പലസ്തീൻ നേതാക്കളുടെ അഭ്യർഥന. വ്യോമാക്രമണങ്ങള്‍ക്ക് പിന്നാലെ ഇസ്രയേല്‍ കരസേന പലസ്തീനില്‍ റെയ്ഡുകളും അരംഭിച്ചു. ഇതിനിടെ ആളുകളെ ഒഴിപ്പിക്കുന്നത് അസാധ്യമെന്നാണ് ഗാസയിൽ പ്രവർത്തിക്കുന്ന ഐക്യരാഷ്ട്ര സംഘടന ഏജൻസികൾ പറയുന്നത്. ആശുപത്രികളിൽ കഴിയുന്നവരെ ഒഴിപ്പിക്കുന്നത് അവരുടെ ജീവന്‍ നഷ്ടമാകുന്നതിന് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here