ബ്രിട്ടീഷ്‌ നടൻ ടോം വിൽക്കിൻസൺ അന്തരിച്ചു

ബ്രിട്ടീഷ്‌ നടൻ ടോം വിൽക്കിൻസൺ (75) അന്തരിച്ചു.  30ന്‌ വടക്കൻ ലണ്ടനിലെ വീട്ടിലായിരുന്നു അന്ത്യമെന്ന്‌ കുടുംബം അറിയിച്ചു.   130ൽ അധികം സിനിമകളിലും , ടിവി ഷോകളിലും ടോം  അഭിനയിച്ചിട്ടുണ്ട്‌.

ALSO READ: ശമനമില്ലാതെ മൂടൽമഞ്ഞ്; ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു

1998 ലെ റോംകോം ഷേക്സ്പിയർ ഇൻ ലവ്, ക്രിസ്റ്റഫർ നോളന്റെ 2005ലെ സൂപ്പർഹീറോ ഫിലിം ബാറ്റ്മാൻ ബിഗിൻസ്, ദി ഗ്രാൻഡ് ബുഡാപെസ്റ്റ് ഹോട്ടൽ, ഗേൾ വിത്ത് എ പേൾ ഇയറിങ്‌ എന്നിവയാണ് ശ്രെദ്ധയമായ ചിത്രങ്ങൾ

2001 ൽ ഇൻ ദ ബെഡ്‌റൂം എന്ന ചിത്രത്തിനും 2007 ൽ മിഷേൽ ക്ലേടൺ എന്ന ചിത്രത്തിലും ഓസ്‌കാർ പുരസ്‌കാരത്തിന്‌ നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്‌. ബാഫ്റ്റ അവാർഡ്, ഗോൾഡൻ ഗ്ലോബ് അവാർഡ്, പ്രൈംടൈം എമ്മി അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.ബ്രിട്ടീഷ്‌ നടിയായ ഡയാന ഹാർഡ്കാസിലാണ്‌ ഭാര്യ. മക്കൾ: നടിയായ ആലീസ്‌ വിൽക്കിൻസൺ, മോളി വിൽക്കിൻസൺ.

ALSO READ:മാറ്റിവെച്ച നവകേരള സദസ് ഇന്നും നാളെയും നടക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News