മാനിന്റെ കൊമ്പ് കടത്താന്‍ ശ്രമിച്ച ബ്രിട്ടീഷ് പൗരനെ പിടികൂടി

മാനിന്റെ കൊമ്പ് കടത്താന്‍ ശ്രമിച്ച ബ്രിട്ടീഷ് പൗരനെ കൊച്ചി വിമാനത്താവളത്തില്‍ പിടികൂടി. ഭാര്യയോടൊപ്പം എയര്‍ഇന്ത്യ വിമാനത്തില്‍ ലണ്ടനിലേയ്ക്ക് പോകാനെത്തിയ പോള്‍ റിച്ചാര്‍ഡിനെയാണ് പിടികൂടിയത്. ചെക്ക്-ഇന്‍ ബാഗേജിലാണ് മാന്‍കൊമ്പ് ഒളിപ്പിച്ചിരുന്നത്.

Also Read: കാക്കനാട് ശക്തമായ കാറ്റും മഴയും; ബീവറേജസ് ഔട്ട്‌ലെറ്റിലെ ഷെല്‍ഫ് മറിഞ്ഞു വീണു

സുരക്ഷാ പരിശോധനയ്ക്കിടെ സിയാല്‍ സെക്യുരിറ്റിയാണ് ബാഗേജില്‍ മാന്‍കൊമ്പ് കണ്ടെത്തിയത്. സിയാല്‍ സുരക്ഷാ വിഭാഗം അറിയിച്ചതിനെ തുടര്‍ന്ന് കസ്റ്റംസ് ഇയാളെ കസ്റ്റഡിയിലെടുത്തു. കര്‍ണാടകയിലെ ഒരു റിസോര്‍ട്ടില്‍ താമസിച്ചപ്പോള്‍ കിട്ടിയതാണ് മാന്‍കൊമ്പെന്നും കൗതുകം തോന്നി ബാഗേജില്‍ സൂക്ഷിച്ചതാണെന്നുമാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്.

Also Read: സപ്ലൈക്കോ സബ്‌സിഡി ഉത്പന്നങ്ങളുടെ വിലയിൽ കാലോചിതമായ മാറ്റം അനിവാര്യം; മന്ത്രി ജി ആര്‍ അനില്‍

വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥരെത്തിയാണ് മാന്‍കൊമ്പാണെന്ന് സ്ഥിരീകരിച്ചത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഇയാളെ വനംവകുപ്പിന് കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here