ഭ്രൂണശാസ്ത്രജ്ഞൻ ഇയാൻ വിൽമുട്ട് അന്തരിച്ചു

ബ്രിട്ടീഷ് ഭ്രൂണശാസ്ത്രജ്ഞൻ ഇയാൻ വിൽമുട്ട്(79) അന്തരിച്ചു. ക്ളോണിങ്ങിലൂടെ ലോകത്താദ്യമായി സസ്തനിയെ സൃഷ്ടിച്ച സംഘത്തിന് നേതൃത്വം കൊടുത്ത ബ്രിട്ടീഷ് ഭ്രൂണ ശാസ്ത്രജ്ഞനാണ് ഇയാൻ. എഡിൻബർഗ് സർവകലാശാലയാണ് ഇയാന്റെ മരണ വിവരം പുറത്ത് വിട്ടത്.

also read:തൃശൂർ ചൊവ്വൂരിൽ പോലീസുകാരനെ വെട്ടിയ പ്രതികൾ പിടിയിൽ

ഡോളി എന്ന ചെമ്മരിയാടിന് ജന്മം നൽകുന്നത് 1996 ൽ ഇയാന്റെ നേതൃത്വത്തിലുള്ള സംഘം ക്ലോണിങ്ങിലൂടെ സ്കോട്ട്‌ലൻഡിലെ റോസ്‍ലിൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ബയോസയൻസിൽ വച്ചാണ് . ഇതിനായി ആറുവയസ്സുള്ള ചെമ്മരിയാടിൽനിന്നും ഭ്രൂണകോശങ്ങളെ വേർപെടുത്തുകയും അതേ കോശത്തെതന്നെ മറ്റൊരു ചെമ്മരിയാടിന്റെ ബീജസങ്കലനം നടക്കാത്ത അണ്ഡവുമായി സംയോജിപ്പിക്കുകയും ചെയ്തു. ഇത് 400 തവണ ആവർത്തിച്ചെങ്കിലും ഒരു ഭ്രൂണംമാത്രമേ അതിജീവിച്ചുള്ളൂ.

also read:മരുന്ന് വിമാനമാർഗ്ഗം എത്തിക്കും; നിപയെ നേരിടാൻ കേരളം സജ്ജം: മന്ത്രി വീണ ജോർജ്

സ്വാഭാവിക പ്രത്യുത്പാദനപ്രക്രിയയിലൂടെയല്ലാതെ,തന്റെ പരീക്ഷണത്തിലൂടെ പൂർണവളർച്ചയെത്തിയ കോശങ്ങളുപയോഗിച്ച് ജീവിയുടെ തനിപ്പകർപ്പുണ്ടാക്കിയത് ജീവശാസ്ത്രലോകത്തിന് വിപ്ലവകരമായ ചുവടുവയ്പ്പായിരുന്നു.പിന്നീട് മൂലകോശങ്ങളുപയോഗിച്ചും വിൽമുട്ട് പരീക്ഷണം തുടർന്നു.എഡിൻബർഗ് സർവകലാശാലയിലെ സ്കോട്ടിഷ് സെന്റർ ഫോർ റീജനറേറ്റിവ് മെഡിസിൻ ചെയർമാനായിരുന്നു വിൽമുട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News