ബ്രിട്ടീഷ് ചരിത്രകാരനും, എഴുത്തുകാരനുമായ ജോൺ കെയ് വയനാട്ടിലെത്തുന്നു

John Keay

പ്രശസ്ത ബ്രിട്ടീഷ് ചരിത്രകാരനും എഴുത്തുകാരനുമായ ജോൺ കെയ് വയനാട്ടിലെത്തുന്നു. ദക്ഷിണേഷ്യയുടെ ചരിത്രത്തിലും ബ്രിട്ടീഷ് സാമാജ്യത്വചരിത്രത്തിലും ആഴത്തിലുള്ള പഠനങ്ങൾ നടത്തിയിട്ടുള്ള ജോൺ കെയ് ഡിസംബർ 26 മുതൽ 29 വരെ നടക്കുന്ന വയനാട് ലിറ്ററേചർ ഫെസ്റ്റിവലിന്റെ ഭാഗമായാണ് വയനാട്ടിലെത്തുന്നത്.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തെക്കുറിച്ചും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വളർച്ചയെക്കുറിച്ചും വിശദ പഠനങ്ങൾ നടത്തിയിട്ടുള്ള ജോൺ ‌കെയ് ആറ്‌ പതിറ്റാണ്ടിന്‌ ശേഷമാണ്‌ കേരളത്തിലെത്തുന്നത്‌. “ഇന്ത്യ – എ ഹിസ്റ്ററി”, “ഓണറബിൾ കമ്പനി” എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രശസ്തമായ കൃതികൾ. മാനന്തവാടി ദ്വാരകയിൽ നടക്കുന്ന വയനാട് ലിറ്ററേചർ ഫെസ്റ്റിവലിൽ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും.

ഡിസംബർ 26 മുതൽ 29 വരെയാണ്‌ വയനാട്‌ ലിറ്ററേചർ ഫെസ്റ്റിവൽ നടക്കുന്നത്‌.കല-സാഹിത്യ-ശാസ്ത്ര മേഖലകളിൽ നിന്നുൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുക്കും. ഇന്ത്യയിലെ ഗ്രാമീണ മേഖലയിൽ നടക്കുന്ന ഏറ്റവും വലിയ സാഹിത്യോത്സവമായാണ്‌ ഡബ്ല്യു എൽ എഫ്‌ സംഘടിപ്പിക്കുന്നത്‌.

ഫെസ്റ്റിവലിനോടനുബന്ധിച്ച്‌ നടക്കുന്ന അന്താരാഷ്ട്ര അക്കാദമിക്‌ കോൺഫറൻസിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 130 ഗവേഷകർ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News