ഭാര്യയെ കൊന്ന് മൃതദേഹം കാറിന്റെ ഡിക്കിയിലാക്കി; യുകെയിൽ ഇന്ത്യൻ വംശജനായ യുവാവിന് വേണ്ടി വലവിരിച്ച് പൊലീസ്

UK MURDER

ബിർട്ടനിലെ നോർത്താംപ്ടൺഷെയറിൽ യുവതി കൊല്ലപ്പെട്ട കേസിൽ ഇന്ത്യൻ വംശജനായുള്ള അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. 24 കാരിയായ ഹർഷിത ബ്രെല്ല കൊല്ലപ്പെട്ട കേസിൽ, ഭർത്താവ് പങ്കജ് ലാംബയ്ക്കായുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്.

കോർബി സ്വദേശിയായ ഹർഷിതയുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് പൊലീസ് കാറിന്റെ ഡിക്കിക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊലപാതകത്തിന് പിന്നിൽ ഇവരുടെ ഭർത്താവ് പങ്കജ് ആണെന്നും ഇയാൾ ഒളിവിൽ പോയിരിക്കുകയാണെന്നും കണ്ടെത്തുകയായിരുന്നു. ഇയാൾ യുകെ വിട്ടതായാണ് ഇപ്പോൾ പൊലീസ് സംശയിക്കുന്നത്.

ALSO READ; ശ്രീലങ്കൻ പ്രധാനമന്ത്രിയായി ഹരിണി തുടരും; പുതിയ മന്ത്രിസഭയെ പ്രഖ്യാപിച്ച് ദിസ്സനായകെ

ബുധനാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ഹർഷിത കഴിഞ്ഞ ദിവസം പൊലീസിനെ വിളിച്ചിരുന്നു. തുടർന്ന് സുരക്ഷാബി ഏർപ്പെടുത്തനായി പൊലീസ് ഉദ്യോഗസ്ഥർ ഇവർട്ട് വീട്ടിലെത്തിയെങ്കിലും ഹർഷിതയെ വീട്ടിൽ കണ്ടില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.ഹർഷിതയുടേത് കൊലപാതകം ആണെന്നാണ് പോസ്റ്റ്മാർട്ടത്തിൽ തെളിഞ്ഞത്.

നിലവിൽ അറുപതോളം ഡിറ്റക്റ്റീവ്‌ജ്കൾ ഉൾപ്പെട്ട സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി പങ്കജ് ലാംബയുടെ ചിത്രം പൊലീസ് പൊതുസ്ഥലങ്ങളിൽ അടക്കം പതിച്ചിട്ടുണ്ട്.ഇയാളെപ്പറ്റിയുള്ള എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ പൊലീസിനെ ബന്ധപ്പെടണമെന്നാണ് നിർദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News