ഓക്ക് മരവുമായി പ്രണയത്തിൽ; ‘എക്കോസെക്ഷ്വൽ’ എന്നവകാശപ്പെട്ട് യുവതി

ഓക്ക് മരവുമായി പ്രണയത്തിലാണെന്ന് അവകാശപ്പെട്ട് ബ്രിട്ടീഷ് യുവതി. ബ്രിട്ടീഷ് കൊളംബിയയിലെ വാൻകൂവർ ദ്വീപിൽ നിന്നുള്ള സോഞ്ജ സെംയോനോവ എന്ന യുവതിയാണ് താൻ എക്കോസെക്ഷ്വൽ ആണെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. താൻ ഒരു പങ്കാളിയിൽ നിന്ന് ആഗ്രഹിക്കുന്ന എല്ലാ വൈകാരികതയും ഓക്ക് മരത്തിൽ നിന്ന് തനിക്കു അനുഭവിക്കാൻ കഴിയുന്നുണ്ടെന്നും യുവതി വെളിപ്പെടുത്തി.

Also Read: പടിയിറങ്ങുന്നവയിൽ ഹോണ്ട സിറ്റിയും; 2023 ൽ ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവാങ്ങുന്ന കാറുകൾ ഇവയൊക്കെ

പ്രകൃതിയുമായി ലൈംഗിക അടുപ്പം തോന്നുന്നവരെയാണ് എക്കോസെക്ഷ്വൽ എന്ന് പറയുന്നത്. 2020 ശീതകാലത്താണ് കാനഡയിലെ വാൻകൂവർ ദ്വീപിലേയ്ക്ക് സോഞ്ജ താമസം മാറ്റുന്നത്. തുടർന്ന് കൊവിഡ് ലോക്ക്ഡൗൺ വരികയും ഒറ്റപ്പെടൽ അനുഭവിക്കുകയും ചെയ്തു. ആ സമയത്ത്  ആഴ്ചയിൽ അഞ്ചു ദിവസത്തോളം വീടിനടുത്തുള്ള ഓക്ക് മരത്തിനു ചുറ്റുമായി നടക്കുമായിരുന്നെന്നും യുവതി പറയുന്നു.

Also Read:  നെല്ലിക്കയ്ക്ക് ഇനി കയ്പ്പല്ല, ഈ രുചി; ഈ വെറൈറ്റി ഡ്രിങ്ക് പരീക്ഷിച്ച് നോക്കിയാലോ?

ഒരു പങ്കാളിയോട് തോന്നുന്ന വികാരങ്ങളും അടുപ്പവുമെല്ലാം ഓക്ക് മരത്തോടു തോന്നുന്നുവെന്നും സോഞ്ജ പറഞ്ഞു. എന്നാൽ എക്കോസെക്ഷ്വൽ എന്നാൽ പ്രകൃതിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുക എന്നതാണെന്നുള്ളത് തെറ്റായ ധാരണയാണെന്നും യുവതി പറയുന്നു. ഋതുക്കൾ മാറുന്നത് വീക്ഷിക്കുന്നതുപോലും പ്രത്യേക അനുഭവമാണ് നൽകുന്നതെന്നും സോഞ്ജ വെളിപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News