2024 ലെ ബുക്കർ പുരസ്‍കാരം നേടി സാമന്ത ഹാർവിയുടെ ‘ഓർബിറ്റൽ’

orbital

ബ്രിട്ടീഷ്‌ എഴുത്തുകാരി സാമന്ത ഹാർവിയുടെ ‘ഓർബിറ്റൽ’ എന്ന ശാസ്‌ത്ര നോവലിന് 2024ലെ ബുക്കർ പുരസ്‍കാരം. 50000 പൗണ്ടാണ് പുരസ്‌കാരത്തുക. 2019 നു ശേഷം ബുക്കർ സമ്മാനം നേടുന്ന വനിതയും 2020 നു ശേഷം പുരസ്‌കാരം നേടുന്ന ബ്രിട്ടിഷ് എഴുത്തുകാരിയുമാണ് സാമന്ത.ആധുനികമായ രചനാചാരുതയുടെയും സമകാലികമായ ഇതിവൃത്തത്തിന്റെയും കാര്യത്തില്‍ ഓര്‍ബിറ്റല്‍ മറ്റു കൃതികളെ ബഹുദൂരം പിന്നിലാക്കിയെന്ന് പുരസ്‌കാര നിർണയ സമിതി അധ്യക്ഷൻ എഡ്‌മണ്ട്‌ ഡി വാൾ പറഞ്ഞു.

ALSO READ: ‘എക്സ്’ ഒരു ടോക്സിക് പ്ലാറ്റ് ഫോം, സഹിക്കാനാകുന്നില്ല- ഇനി ഉപയോഗിക്കില്ലെന്ന് ‘ദി ഗാർഡിയൻ’
ഭൂമിയുടെ നിലനില്‍പ്പിനുവേണ്ടിയും ശാന്തിയുടെയും സ്വച്ഛതയുടെയും വീണ്ടെടുപ്പിനായും പുരസ്‌കാരം സമര്‍പ്പിക്കുന്നുവെന്ന്‌ സാമന്ത ഹാര്‍വി പ്രതികരിച്ചു. ബുക്കര്‍ സമ്മാനങ്ങളുടെ ചരിത്രത്തില്‍, ഏറ്റവും ചെറിയ രണ്ടാമത്തെ പുസ്‌തകമാണ് 136 പേജുള്ള ഓര്‍ബിറ്റല്‍. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ ആറ് ഗഗനചാരികളുടെ കഥയാണ് ‘ഓർബിറ്റൽ.പറയുന്നത്. അമേരിക്ക, ഇറ്റലി, റഷ്യ, ബ്രിട്ടൻ, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രികർ ഒരു ദിവസം 16 ഉദയാസ്‌തമയങ്ങൾക്ക്‌ സാക്ഷിയാകുകയും ചെയ്യുന്ന കഥയാണ് ഇത്.കോവിഡ്‌ കാലത്ത്‌ എഴുതിത്തുടങ്ങിയ നോവൽ 2023 നവംബറിലാണ്‌ പ്രസിദ്ധീകരിച്ചത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News