2,999 രൂപ മതി; ബ്രിക്‌സ്റ്റൺ ബുക്ക് ചെയ്യാം

brixton

ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് ബ്രിക്‌സ്റ്റൺ മോട്ടോർസൈക്കിൾ. ക്രോസ്ഫയർ 500X, ക്രോസ്ഫയർ 500XC, ക്രോംവെൽ 1200, ക്രോംവെൽ 1200X എന്നിവയുൾപ്പെടെ നാല് മോഡലുകൾ കമ്പനി ഇന്ത്യയിൽ അവതരിപ്പിക്കും. വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 2,999 രൂപ അടച്ച് ബൈക്ക് ഓൺലൈനായി ബുക്ക് ചെയ്യാം.

മഹാരാഷ്ട്രയിലെ കോലാപൂരിലുള്ള കമ്പനിയുടെ പുതിയ പ്ലാന്റിലായിരിക്കും ഇന്ത്യയിലെ നിർമാണം നടക്കുക. മോട്രോൺ, മലഗുട്ടി തുടങ്ങിയ മോട്ടോർസൈക്കിൾ ബ്രാൻഡുകളുടെ ഉടമസ്ഥതയിലുള്ള കെഎസ്ആർ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ബ്രിക്‌സ്റ്റൺ മോട്ടോർസൈക്കിൾ കമ്പനി. കെവിഎംപിഎല്ലുമായി രണ്ട് വർഷത്തെ ആസൂത്രണത്തിന് ശേഷമാണ് ഇന്ത്യൻ പ്രവേശനം പ്രഖ്യാപിച്ചതെന്നും കമ്പനി പറയുന്നു.

ALSO READ: എല്ലാം പരിഹരിച്ചുവരുന്നു! പരാതികൾ കുന്നുകൂടിയതോടെ മറുപടിയുമായി ഒല

പൂനെ, മുംബൈ, താനെ, നാസിക്, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, കൊച്ചി, കോയമ്പത്തൂർ, അഹമ്മദാബാദ്, സൂറത്ത്, വാപി, പാൻജിം എന്നിവയുൾപ്പെടെ 13 നഗരങ്ങളിൽ ഷോറൂം തുറക്കാനാണ് കമ്പനി തീരുമാനം. അടുത്ത വർഷം 50 ഔട്ട്‌ലെറ്റുകളായി വികസിപ്പിക്കാനാണ് നീക്കം.

News Summary- Brixton Motorcycles has started official bookings. The company will launch four models in India including Crossfire 500X, Crossfire 500XC, Cromwell 1200 and Cromwell 1200X.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News