ഷുക്കൂർ വധക്കേസില്‍ ബിആർഎം ഷഫീറിന്‍റെ വെളിപ്പെടുത്തൽ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍റെ ആർഎസ്എസ് ബന്ധം ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നുവെന്ന് പി.ജയരാജന്‍. ബിജെപി യുടെ കാലത്തും സുധാകരൻ അന്വേഷണ ഏജൻസിയെ സ്വാധീനിച്ചെന്ന് വ്യക്തമായെന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ ഷുക്കൂർ കേസിൽ സിപിഐഎം പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന കാര്യം ശരിവെയ്ക്കുന്നതാണ്. പ്രവര്‍ത്തകരെ കുടുക്കിയതിന് പിന്നില്‍ യുഡിഎഫ് സര്‍ക്കാരാണെന്നും പി.ജയരാജന്‍ പറഞ്ഞു.
ALSO READ: തലസ്ഥാനം കൊച്ചിക്ക് മാറ്റണമെന്ന് ഹൈബി ഈഡന്‍ എം.പി; അതിന്റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി
ഷഫീറിൻ്റെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണം. സുധാകരൻ അന്വേഷണ എജൻസികളെ സ്വാധീനിച്ചു എന്നത് ഗൗരവമുളള വിഷയമാണ്. പൊതു സമൂഹം പ്രതികരിക്കണം. വെളിപ്പെടുത്തലില്‍ തുടരന്വേഷണത്തിനുള്ള നിയമനടപടികൾ കൈകൊള്ളുമെന്നും പി ജയാരാജന്‍ പറഞ്ഞു.
പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിയായ സുധാകരനെ സംരക്ഷിക്കാൻ കോൺഗ്രസ് നേതാക്കൾ പോലും തയ്യാറാകുന്നില്ലെന്നും ലീഗിൻ്റെ പിന്തുണ ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ഷുക്കൂർ വധം: സിപിഐഎം നേതാക്കളെ കുടുക്കിയതിന് പിന്നിൽ കെ സുധാകരൻ; വെളിപ്പെടുത്തലുമായി ബിആർഎം ഷഫീർ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here