ബ്രൊക്കോളി സ്മൂത്തി അടിപൊളിയാണ്, ഹെൽത്തിയുമാണ്

പോഷകസമ്പുഷ്ടമായ ബ്രൊക്കോളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ നിരവധി ഗുണങ്ങളുണ്ട്. വൈറ്റമിൻ സി, കെ എന്നിവയാൽ സമ്പന്നമായ ഈ പച്ചക്കറി മാംഗനീസ്, പൊട്ടാസ്യം, മഗ്നീഷ്യം, ഒമേഗ -3, സിങ്ക്, കാൽസ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളുടെ മികച്ച ഉറവിടമാണ്. ബ്രൊക്കോളി കൊണ്ട് നമുക്കൊരു അടിപൊളി സ്മൂത്തി തയാറാക്കിയാലോ? വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണിത്. എങ്ങനെ തയാറാക്കാമെന്ന് നോക്കാം…

Creamy broccoli smoothie with spinach, avocado and mint

ബ്രൊക്കോളി 1 എണ്ണം (വലുത്)
പാലക്ക് ചീര 1/2 കപ്പ്
വാഴപ്പഴം 1/2 കപ്പ്
മാങ്ങ 1/2 കപ്പ്
പാൽ അരക്കപ്പ്
തെെര് അരക്കപ്പ്
മേപ്പിൾ സിറപ്പ് 1-2 ടീസ്പൂൺ

ഈ ചേരുവകളെല്ലാം യോജിപ്പിച്ച് പേസ്റ്റ് പരുവത്തിലാക്കി എടുക്കുക. നന്നായി യോജിച്ചശേഷം ഇളക്കി ഒരു ഗ്ലാസിലേക്ക് ഒഴിച്ച് കുടിക്കാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News