ദിവസേന ഡയറ്റിൽ ഉൾപ്പെടുത്താൻ നല്ലത് ബ്രോക്കോളിയോ കോളിഫ്ലവറോ ?

നമ്മൾ ദൈനംദിനമായി ഉപയോഗിക്കുന്ന രണ്ട് പച്ചക്കറികളാണ് ബ്രോക്കോളിയും കോളിഫ്ലവറും. ഇവ രണ്ടും ക്രൂസിഫറസ് വിഭാ​ഗത്തിൽ പെട്ട പച്ചക്കറികളാണ്. പോഷകമൂല്യങ്ങളിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഇവ ആരോ​ഗ്യത്തിന് വളരെ നല്ലതാണ്.

Also read:ദിവസവും ഒരു ആപ്പിൾ…! ഡോക്ടറെ മാത്രമല്ല ചില രോഗങ്ങളും അകറ്റി നിർത്താം…

കോളിഫ്ലവറിലും ബ്രോക്കോളിയിലും ഏതാണ്ട് സമാനമായ അളവിലാണ് കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഉയർന്ന അളവിൽ നാരുകൾ ഉള്ളതിനാൽ രണ്ട് പച്ചക്കറികളും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ദഹനത്തെ സഹായിക്കും. ഇവ രണ്ടും അമിനോ ആസിഡുകൾ അടങ്ങിയിട്ടുള്ളതിനാൽ കാൻസറിനെ ചെറുക്കാനും കൊളസ്ട്രോൾ അളവു കുറയ്ക്കുന്നതിനും കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

Also read:നെല്ലിക്ക കഴിക്കുന്നത് ശീലമാക്കൂ… ആരോഗ്യ ഗുണങ്ങളേറെ….

എന്നാൽ 100 ഗ്രാം ബ്രോക്കോളിയിൽ ഏകദേശം മൂന്ന് ഗ്രാം ഫൈബറും രണ്ട് ഗ്രാം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. കൂടാതെ, ബ്രോക്കോളി ആന്റിഓക്‌സിഡന്റുകളാലും വൈറ്റമിൻ എ, സി, ഇരുമ്പ് തുടങ്ങിയ മൈക്രോ ന്യൂട്രിയന്റുകളാലും സമ്പുഷ്ടമാണ്. ബ്രോക്കോളിയെക്കാൾ കോളിഫ്ലവറിൽ കലോറി കുറവാണ്. 100 ഗ്രാമിൽ ഏകദേശം 27 കലോറി മാത്രമേയുള്ളൂ. കോളിഫ്ലവറിൽ ഉയർന്ന ജലാംശം അടങ്ങിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News