വീടിനുള്ളില്‍ അതിക്രമിച്ച് കയറി, ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ടു; ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മലമ്പുഴയിലെ ബാബു

പാലക്കാട് മലമ്പുഴ കൂമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബു കാനിക്കുളത്തെ വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടുകാരെ ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ട് വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയും ചെയ്ത ബാബു ഇത് തടയാനെത്തിയ പൊലീസുകാര്‍ക്ക് നേരെയും ആക്രമണ ശ്രമം നടത്തി.

READ ALSO:ജനാധിപത്യ പ്രക്രിയയില്ലാത്ത ജനാധിപത്യ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് : മുഖ്യമന്ത്രി

ബാബുവിനെ പാലക്കാട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിഷയത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

READ ALSO:മരംമുറിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം; അയല്‍ക്കാരനെ വെടിവെച്ച് കൊലപ്പെടുത്തി ടി.വി താരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News