പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള നവദമ്പതികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യം തട്ടിയെടുക്കാന്‍ സഹോദരന്‍ സഹോദരിയുടെ കഴുത്തില്‍ താലിചാര്‍ത്തി. ഉത്തര്‍പ്രദേശിലെ ഹഥ്റസിലാണ് വിചിത്ര സംഭവം.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള നവദമ്പതികള്‍ക്കായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി സാമൂഹിക് വിവാഹ യോജനയുടെ ആനുകൂല്യങ്ങള്‍ നേടിയെടുക്കാനാണ് തട്ടിപ്പ് നടത്തിയത്.
വധുവിന്റെ ബാങ്ക് അക്കൗണ്ടില്‍ 35,000 രൂപയും അവശ്യസാധനങ്ങള്‍ വാങ്ങുന്നതിന് ദമ്പതികളുടെ അക്കൗണ്ടില്‍ 10,000 രൂപയും വിവാഹച്ചടങ്ങിനുള്ള 6,000 രൂപ ചെലവും വാഗ്ദാനം ചെയ്യുന്നതാണ് മുഖ്യമന്ത്രി സാമൂഹിക് വിവാഹ യോജന.
നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് എസ്ഡിഎം അന്വേഷണത്തിന് ഉത്തരവിട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്. പ്രദേശവാസികള്‍ എസ്ഡിഎമ്മിനോട് പ്രശ്നം ഉന്നയിച്ചതിനെത്തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here