വഞ്ചനാ കുറ്റം; കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിയുടെ സഹോദരൻ അറസ്റ്റിൽ

PRAHLAD JOSHI

കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിയുടെ സഹോദരൻ ഗോപാൽ ജോഷിയെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ജെഡിഎസ് നേതാവ് നൽകിയ വഞ്ചനാ കേസിലാണ് പൊലീസ് നടപടി. മുൻ നാഗ്താന എംഎൽഎ ദേവാവന്ദ് ഭൂൽ സിങ് ചവാന്റെ ഭാര്യ സുനിത ചാവാനാണ് ഗോപാലിനെതിരെ പോലീസിൽ പരാതി നൽകിയത്.

ALSO READ; കണ്ണില്ലാത്ത ക്രൂരത! യുപിയിൽ ഏഴ് വയസ്സുകാരിയെ ബലാത്സം​ഗ ശ്രമത്തിന് ശേഷം തലയ്ക്കടിച്ച് കൊന്ന് മൃതദേഹം ഉപേക്ഷിച്ചു

മെയ് മാസം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഗോപാൽ തൻ്റെ കുടുംബത്തിന് ബിജെപി ടിക്കറ്റ് വാഗ്ദാനം ചെയ്തതായി സുനിത ചവാൻ ആരോപിച്ചു. ഗോപാലിൻ്റെ നിർദേശപ്രകാരം ബസവേശ്വരനഗറിലെ വിജയലക്ഷ്മിയുടെ വീട്ടിൽ 25 ലക്ഷം രൂപ എത്തിച്ചുനൽകിയതായും എന്നാൽ മത്സരിക്കാൻ സാധിച്ചില്ലെന്നും ഇവർ പറയുന്നു.200 കോടി രൂപയുടെ പ്രോജക്ട് ഉറപ്പിച്ചതിന് ശേഷം പണം തിരികെ നൽകാമെന്ന് ഗോപാൽ ജോഷി പറഞ്ഞുവെന്നും എന്നാൽ പിന്നീട് കബളിപ്പിക്കപെടുകയായിരുന്നുവെന്നുമാണ് പരാതിക്കാരി പറയുന്നത്.

പരാതിയുടെ അടിസ്ഥാനത്തിൽ ഗോപാൽ ജോഷി, വിജയലക്ഷ്മി ജോഷി എന്നിവരുടെ അറസ്റ്റ് ബസവേശ്വർ പൊലീസ് രേഖപ്പെടുത്തുകയായിരുന്നു. എഫ്ഐആറിൽ ഗോപാൽ ജോഷിയുടെ മകൻ അജയ് ജോഷിയുടെ പേരുമുണ്ട്.

ALSO READ; ‘അവർ കുഞ്ഞുങ്ങളുടെ മാംസം ഞങ്ങളെകൊണ്ട് കഴിപ്പിച്ചു’; ഐസിസിൽ നേരിടേണ്ടി വന്ന ദുരനുഭവം തുറന്നുപറഞ്ഞ് യസീദി വനിത

അതേസമയം വാർത്ത പുറത്ത് വന്നതിന് പിന്നാലെ കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി പ്രതികരണവുമായി രംഗത്ത് എത്തി.30 വർഷത്തിലേറെയായി സഹോദരനുമായി യാതൊരു ബന്ധവും പുലർത്തുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തങ്ങൾക്കിടയിൽ യാതൊരു തരത്തിലുമുള്ള സാമ്പത്തിക ബന്ധം നിലനിൽക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News