മദ്യലഹരിയിൽ അപകടം; ആശുപത്രിയിൽ എത്തിച്ച സഹോദരങ്ങളായ സൈനികർ പൊലീസിനെയും ജീവനക്കാരെയും മർദിച്ചു

ഹരിപ്പാട് മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ സഹോദരങ്ങളായ സൈനികർ പൊലീസിനെയും ആശുപത്രി ജീവനക്കാരെയും മർദിച്ചു. ഹരിപ്പാട് ചിങ്ങോലി സ്വദേശികളും ഇരട്ടകളുമായ അനന്തൻ, ജയന്തൻ എന്നിവരാണ് പൊലീസിനെയും ആശുപത്രി ജീവനക്കാരെയും ആക്രമിച്ചത്.

ALSO READ: വധിക്കാൻ ഗൂഢാലോചന നടത്തി, ആരോപണവുമായി മറാഠ സംവരണ നേതാവ്; തിരക്കഥയെന്ന് ഫഡ്‌നാവിസ്

രാത്രി 11 മണിയോടെയായിരുന്നു സംഭവം.നങ്ങ്യാർകുളങ്ങര കവലയ്ക്ക് സമീപം ഡിവൈഡറിൽ ഇവരുടെ കാർ ഇടിച്ച് അപകടം ഉണ്ടായി.ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പൊലീസിനെയും ജീവനക്കാരെയും ആക്രമിച്ചത്. ഇരുവരും മദ്യലഹരിയിൽ ആയിരുന്നു. ആക്രമണത്തിൽ ആശുപത്രിയുടെ വാതിൽ തകർന്നു.നാട്ടുകാരും പൊലീസും ചേർന്ന് ബലം പ്രയോഗിച്ചാണ് ഇവരെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്.

ALSO READ: ക്ലാസിൽ താമസിച്ചു എത്തിയതിന് ശിക്ഷ; ഏഴാംക്ലാസുകാരന്റെ ആത്മഹത്യയിൽ രണ്ട് അധ്യാപകർക്കെതിരെ കേസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News