സുഹൃത്തിന്‍റെ വീട്ടില്‍പ്പോയ സഹോദരങ്ങൾ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍

സുഹൃത്തിന്‍റെ വീട്ടില്‍പ്പോയ സഹോദരങ്ങളെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് 14-ാം വാര്‍ഡ് തൈവെളിയില്‍ വീട്ടില്‍ അനിലിന്‍റെ മക്കളായ അദ്വൈത്(13), അനന്ദു(12) എന്നിവരെയാണ് പറവൂര്‍ കുറുവപ്പാടത്തെ വെള്ളക്കെട്ടില്‍ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

സുഹൃത്തിനോടൊപ്പം ഇരുവരും കുറവപ്പാടത്തിനടുത്തുള്ള കൂട്ടുകാരന്‍റെ വീട്ടിലേക്ക് പോയി. ഏറെ വൈകിയും കുട്ടികള്‍ മടങ്ങിവരാതിരുന്നതിനാല്‍ അനിലിന്‍റെ അമ്മ അന്വേക്ഷിച്ച് കൂട്ടുകാരന്‍റെ വീട്ടിലെത്തി. എന്നാല്‍ ഒരു മണിക്കൂര്‍ മുമ്പ് ഇരുവരും മടിങ്ങിപ്പോയെന്നാണ് സുഹൃത്ത് പറഞ്ഞത്. ഉച്ചയായിട്ടും കാണാതായതിനെ തുടര്‍ന്ന് വിവരം പുന്നപ്ര പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News