ഒരേ ദിവസം തന്നെ ഇന്ത്യൻ ജഴ്സിയിൽ സെഞ്ച്വറി നേടി സഹോദരങ്ങൾ

ഒരേ ദിവസം ഇന്ത്യൻ ജഴ്സിയിൽ സെഞ്ച്വറി നേടി സഹോദരങ്ങൾ. ദക്ഷിണാഫ്രിക്കയിലെ ബ്ലോംഫൊണ്ടെയ്നിൽ നടന്ന അണ്ടർ 19 ലോകകപ്പ് മത്സരത്തിൽ മുഷീർ ഖാനും അഹ്മദാബാദിൽ ഇംഗ്ലണ്ട് ലയൺസിനെതിരെ അനൗദ്യോഗിക ടെസ്റ്റിൽ ഇന്ത്യ എ ടീമിനായി സർഫറാസ് ഖാനുമാണ് സെഞ്ച്വറി നേടിയത്.

ALSO READ: മോട്ടോറിന്റെ വൈദ്യുത ബന്ധം ശരിയാക്കുന്നതിനിടെ ഷോക്കേറ്റു; വയനാട്ടില്‍ ഭാര്യക്കും ഭർത്താവിനും ദാരുണാന്ത്യം

അയർലൻഡിനെതിരെ 201 റൺസിന്റെ കൂറ്റൻ ജയവുമായി ഇന്ത്യ അണ്ടർ 19 ലോകകപ്പ് സൂപ്പർ സിക്സിലും കടന്നു .ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 106 പന്തിൽ 118 റൺസെടുത്ത മുഷീറിന്റെ മികവിൽ 50 ഓവറിൽ 7 വിക്കറ്റിന് 301 റൺസ് നേടി. അയർലൻഡിന് 29.4 ഓവറിൽ 100 റൺസ്‌ മാത്രമേ നേടാനായുള്ളു.

അനൗദ്യോഗിക ടെസ്റ്റിന്റെ രണ്ടാം ദിവസമായിരുന്നു മുഷീറിന്റെ ജ്യേഷ്ഠനായ സർഫറാസിന്റെ സെഞ്ച്വറി നേട്ടം . 160 പന്തിൽ മുഷീർ 161 റൺസെടുത്തു. അതേസമയം മലയാളിതാരം ദേവ്ദത്ത് പടിക്കലും (105) സെഞ്ച്വറി നേടി. ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 341 റൺസ് ലീഡും നേടി.

ALSO READ:താപനില പൂജ്യത്തിലും താഴെ; തണുത്തുറഞ്ഞ് ഉത്തരേന്ത്യ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News