ബിആര്‍എസ് നേതാവ് കവിത ആശുപത്രിയില്‍

ആരോഗ്യം മോശമായതിനെ തുടര്‍ന്ന് തിഹാര്‍ ജയിലില്‍ കഴിയുന്ന ബിആര്‍എസ് നേതാവ് കെ കവിതയെ ദില്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കവിതയെ ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ALSO READ: പശുവിനെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമം ; പ്രതിയ്ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ദില്ലി മദ്യനയ കേസില്‍ ഇഡി നടത്തിയ അന്വേഷണത്തില്‍ അറസ്റ്റിലായ കവിത മുന്‍മുഖ്യമന്ത്രി കെസിആറിന്റെ മകളാണ്. മാര്‍ച്ച് 15ന് ഹൈദരാബാദിലെ ബഞ്ചാരാ ഹില്‍സില്‍ നിന്നാണ് കവിതയെ ഇഡി അറസ്റ്റ് ചെയ്തത്. ഒരു മാസത്തിന് ശേഷം തിഹാര്‍ ജയിലില്‍ കഴിയവേ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്തു. ഇരുകേസുകളിലും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് കവിതയിപ്പോള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News