ദില്ലി മദ്യനയ അഴിമതി കേസ്; കവിതയുടെ അറസ്റ്റിനെതിരെ കെടി റാമറാവു

ബിആര്‍എസ് എംഎല്‍സിയായ കെ കവിതയെ ട്രാന്‍സിറ്റ് വാറന്‍ഡ് ഇല്ലാതെ അറസ്റ്റ് ചെയ്തതിന് എതിരെ പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് കെ.ടി റാമറാവു രംഗത്ത്. ഇഡി റെയ്ഡ് നടത്തിന് പിന്നാലെ കവിതയുടെ വസതിക്ക് മുന്നില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായിരുന്നു. മുന്‍ ഐടി വ്യവസായ മന്ത്രിയായ കെടി രാമറാവും മുന്‍ മന്ത്രിയായ ടി ഹാരിഷ് റാവുവിനൊപ്പം കവിതയുടെ വസതിയില്‍ എത്തിയിരുന്നു. തുടര്‍ന്ന് ഇഡി ഉദ്യോഗസ്ഥരുമായി ശക്തമായ വാഗ്വാദത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പരക്കുന്നുണ്ട്.

ALSO READ: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് വീണ്ടും നേട്ടം; എംജി സർവ്വകലാശാലയ്ക്ക് എ ഡബിൾ പ്ലസ് അക്രഡിറ്റേഷൻ ലഭിച്ചു

ട്രാന്‍സിറ്റ് വാറന്‍ഡ് ഇല്ലാതെ കവിതയെ എങ്ങനെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുമെന്ന് റാമറാവു ഇഡി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ. ബിആര്‍എസ് എംഎല്‍സിയായ കെ കവിതയെ അറസ്റ്റ് ചെയ്യില്ലെന്ന് രേഖാമൂലം എഴുതിനല്‍കിയത് ഇഡി ഉദ്യോഗസ്ഥരെ ഓര്‍മിപ്പിച്ച റാവു, സുപ്രീം കോടതിയില്‍ പറഞ്ഞ വാക്ക് പാലിക്കാത്തതിന്റെ ഭവിഷത്ത് നേരിടേണ്ടി വരുമെന്ന് അവരെ ഓര്‍മിപ്പിക്കുന്നതും കാണാം.

ALSO READ: കടപ്പത്രത്തിലൂടെ 307 കോടി രൂപ സമാഹരിച്ച് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍

വെള്ളിയാഴ്ച ദിവസം കരുതിക്കൂട്ടിതന്നെയാണ് ഇഡി വന്നതെന്നും പരിശോധനകള്‍ കഴിഞ്ഞാലും കവിതയുടെ വീടിനുള്ളില്‍ ആരും കടക്കരുതെന്ന ഇഡിയുടെ നിര്‍ദേശം വളരെ അസാധാരണമാണെന്നും റാവു ചൂണ്ടിക്കാട്ടി. മജിസ്‌ട്രേറ്റിന് മുന്നില്‍ ഇന്ന് കവിതയെ ഹാജരാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ എങ്ങനെയാണ് കവിതയെ അറസ്റ്റ് ചെയ്യുകയെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News