തെലങ്കാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റത്തില്‍ ബിആര്‍എസിന് അധികാരം നഷ്ടം ആകും; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

തെലങ്കാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റത്തില്‍ ബിആര്‍എസിന് അധികാരം നഷ്ടം ആകുമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് വ്യക്തമാക്കുന്നതാണ് എക്‌സിറ്റ് പോളുകള്‍. ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമ്പോള്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടമാകുമെന്നും എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നുണ്ട്. മിസോറാമില്‍ തൂക്ക് സഭയാകുമെന്നാണ് പ്രവചനം.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വാശിയേറിയ പോരാട്ടമാണ് നടന്നതെന്ന് വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കുമെന്ന പ്രവചനമാണ് എക്സിറ്റ് പോളുകള്‍ മുന്നോട്ട് വെക്കുന്നത്. തെലങ്കാനയില്‍ ഇത്തവണ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നാണ് പ്രവചനം. സിഎന്‍എന്‍ എക്‌സിറ്റ്‌പോള്‍ പ്രകാരം കോണ്‍ഗ്രസ് 56 സീറ്റുകള്‍ നേടി മുന്നേറും. ബി.ആര്‍.എസ് 48 സീറ്റുകളും ബി.ജെ.പി. പത്ത് സീറ്റുകളും എം.ഐ.എം അഞ്ച് സീറ്റുകളും നേടുമെന്നും എക്‌സിറ്റ് ഫലം സൂചിപ്പിക്കുന്നു. ഇന്ത്യാ ടി.വി-സി.എന്‍.എക്‌സിന്റെ എക്‌സിറ്റ്‌പോള്‍ പ്രകാരം കോണ്‍ഗ്രസ് 63 മുതല്‍ 79 വരെ മണ്ഡലങ്ങള്‍ പിടിക്കും. ബി.ആര്‍.എസിന് 31 മുതല്‍ 47 വരെയും ബി.ജെ.പി.ക്ക് രണ്ട് മുതല്‍ 4 വരെയും എ.ഐ.എം.ഐ.എമ്മിന് 5 മുതല്‍ ഏഴുവരെ സീറ്റുകള്‍ നേടാനാവുമെന്നും എക്‌സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നു. മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമെന്ന് ന്യൂസ് 18 പറയുന്നു. റിപ്പബ്ലിക് ടിവി എക്സിറ്റ് പോള്‍ പ്രകാരം മധ്യപ്രദേശില്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്തും… ജന്‍ കി ബാത്തും, ടിവി 9നും കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിക്കുന്നു.

Also Read:  ഖാദി വസ്ത്രങ്ങളുടെ വില്‍പ്പന; വിദേശത്ത് അവസരം ഒരുക്കി കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ്

അതേ സമയം കോണ്‍ഗ്രസ് അധികാരത്തിലുള്ള രാജസ്ഥാനില്‍ ബിജെപി അധികാരം പിടിക്കുമെന്നാണ് ടൈംസ് നൗ, സിഎന്‍എന്‍ ന്യൂസ് 18 എക്സിറ്റ് പോളില്‍ പറയുന്നത്. ടൈംസ് നൗ സര്‍വേ പ്രകാരം ബിജെപി 115 സീറ്റുകള്‍ നേടുമ്പോള്‍ കോണ്‍ഗ്രസ് 65ല്‍ ഒതുങ്ങും. സിഎന്‍എന്‍ ന്യൂസ് 18 പ്രവചിക്കുന്നത് ബിജെപി 119 സീറ്റു വരെ നേടും എന്നാണ്. കോണ്‍ഗ്രസ് 74 സീറ്റും പിടിക്കും. എന്നാല്‍ ഇന്ത്യ ടുഡേ- ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ കോണ്‍ഗ്രസിന് നേരിയ മുന്നേറ്റമാണ് പ്രവചിക്കുന്നത്.

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്നാണ് ഭൂരിഭാഗം എക്‌സിറ്റ്‌പോള്‍ ഫലങ്ങളും സൂചിപ്പിക്കുന്നത്. മിസോറാമില്‍ തൂക്ക് സഭയ്ക്ക് സാധ്യത എന്നാണ് സര്‍വ്വേഫലങ്ങള്‍ നല്‍കുന്ന സൂചന. ജന്‍ കി ബാത്ത് സര്‍വേ മിസോ നാഷണല്‍ ഫ്രണ്ടില്‍ നിന്ന് സോറം പീപ്പിള്‍സ് മൂവ്‌മെന്റ് അധികാരം പിടിക്കുമെന്ന് പറയുന്നു. ദജങ 25 സീറ്റുകള്‍ നേടി അധികാരത്തില്‍ എത്തുമെന്നാണ് ജന്‍ കി ബാത്ത് പ്രവചനം . ങചഎ ഉം കോണ്‍ഗ്രസും ദജങ ഉം തമ്മില്‍ ശക്തമായ ത്രികോണ മത്സരം നടന്ന മിസോറാമില്‍ ബിജെപിക്ക് രണ്ട് മുതല്‍ മൂന്ന് വരെ സീറ്റുകള്‍ പ്രവചിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News