എന്താണ് ബ്രൂസെല്ലോസിസ്: തിരുവനന്തപുരത്ത് സ്ഥിരീകരിച്ച ബാക്ടീരിയയെ കുറിച്ച് അറിയാം

തിരുവനന്തപുരത്ത് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാടാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അച്ഛനും മകനുമാണ് രോഗം ബാധിച്ചത്. രോഗം കന്നുകാലിയിൽ നിന്ന് പകർന്നതെന്നാണ് നിഗമനം. ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിപ്പിച്ചു.

എന്താണ് ബ്രൂസെല്ലോസിസ്!

ALSO READ: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ രാജസ്ഥാനിലും ഛത്തീസ്ഗഡിലും ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കാന്‍ കഴിയുന്ന ബ്രുസെല്ല എന്ന ബാക്ടീരിയയാണ് ബ്രൂസെല്ലോസിസ് എന്ന രോഗത്തിന് കാരണം. തിളപ്പിക്കാത്തതോ, പാസ്ചറൈസ് ചെയ്യാത്തതോ ആയ പാല്‍ ഉത്പന്നങ്ങള്‍ ഭക്ഷിക്കുന്നതിലൂടെയാണ് ഈ രോഗം ഉണ്ടാകുന്നത്. വായുവിലൂടെയോ രോഗബാധയുള്ള മൃഗങ്ങളിലൂടെയോ മനുഷ്യരിലേക്ക് ഈ ബാക്ടരീയ എത്തിപ്പെടും.

പനി, ശരീര വേദന ക്ഷീണം എന്നിവയൊക്കെയാണ് രോഗ ലക്ഷണം. ആന്റിബയോട്ടിക്ക് ഉപയോഗിച്ച് രോഗം ഭേദമാക്കാന്‍ കഴിയും. ആഴ്ചകള്‍ മുതല്‍ മാസം വരെ ചികിത്സ നീളം. രോഗം വീണ്ടും വരാനുള്ള സാധ്യതയും ഉണ്ട്.

ALSO READ: എൻസിബി ഉദ്യോഗസ്ഥൻ്റെ ഭാര്യയുടെയും രണ്ട് മക്കളുടെയും മരണം കൊലപാതകമെന്ന് പിതാവ്; അന്വേഷണം തുടരുന്നു

ലോകമെമ്പാടും ആയിരക്കണക്കിന് മനുഷ്യരെയും മൃഗങ്ങളെയും ഈ രോഗം ബാധിക്കാറുണ്ട്. പാല്‍ ഉത്പന്നങ്ങള്‍ നേരിട്ട് ഉപയോഗിക്കാതെ തിളപ്പിച്ച് കഴിക്കുന്നതിലൂടെയും മൃഗങ്ങളുമായി ഇടപഴകുമ്പോ‍ഴും ലാബില്‍ ജോലി ചെയ്യുമ്പോ‍ഴും മുന്‍കരുതലുകള്‍ എടുക്കുന്നതിലൂടെ  രോഗത്തെ പ്രതിരോധിക്കാം.

പനി, വിറയല്‍, വിഷപ്പില്ലായ്മ, വിയര്‍പ്പ്, തളര്‍ച്ച ക്ഷീണം, ശരീരവേദന, തലവേദന എന്നിവയാണ് ലക്ഷണങ്ങള്‍. ബ്രൂസെല്ലോസിസ് ലക്ഷണങ്ങള്‍ ഭേദപ്പെട്ടാലും വീണ്ടും വരാനുള്ള സാധ്യതയുണ്ട്. രോഗം തീവ്രമായവര്‍ക്ക് ഭേദമായാലും ലക്ഷണങ്ങള്‍ വര്‍ഷത്തോളം നീളും.

രോഗത്തിന്‍റെ പ്രാരംഭഘട്ടത്തില്‍ കണ്ടെത്താന്‍ കഴിയാറില്ല. സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങളാണ് ബ്രൂസെല്ലോസിസിനും കാണ്ടുവരുന്നത് എന്നതിനാലാണത്. പെട്ടെന്ന് ഉയര്‍ന്ന പനി, പേശി വേദന, തളര്‍ച്ച എന്നിവയുണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here