മാഞ്ചസ്റ്റർ യുണൈറ്റഡ് നായകൻ ബ്രൂണോ ഫെർണാണ്ടസിന്റെ ചുവപ്പ് കാർഡും തുടർന്നുള്ള വിലക്കും പിൻവലിച്ചു. ക്ലബ്ബ് നൽകിയ അപ്പീൽ പരിഗണിച്ച ശേഷമാണ് എഫ്എയുടെ നടപടി.
ALSO READ; ഇറാൻ്റെ ആക്രമണത്തെ അപലപിച്ചില്ല; യുഎൻ സെക്രട്ടറി ജനറലിൻ്റെ പ്രവേശനത്തിന് വിലക്കുമായി ഇസ്രയേൽ
കഴിഞ്ഞ ദിവസം ടോട്ടനത്തിനെതിരെയുള്ള മത്സരത്തിനിടെ ബ്രൂണോയ്ക്ക് ചുവപ്പ് കാർഡ് ലഭിച്ചിരുന്നു. ജെയിംസ് മാഡിസനെ ടാക്കിൾ ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു താരത്തിനെതിരെയുള്ള നടപടി. ഇതിന് പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് അപ്പീൽ നൽകിയിരുന്നു.
പിന്നാലെ എഫ്എ നടത്തിയ അന്വേഷണത്തിൽ ബ്രൂണോ ജെയിംസ് മാഡിസനെ ടാക്കിൾ ചെയ്തില്ലെന്നും നനഞ്ഞ പ്രതലത്തിൽ തെന്നുകയായിരുന്നുവെന്നും കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ വിലക്ക് പിൻവലിച്ചത്. മൂന്ന് മത്സരങ്ങളിൽ നിന്നാണ് താരത്തെ വിലക്കിയിരുന്നത്. എന്നാൽ വിലക്ക് പിൻവലിച്ചതോടെ ബ്രൂണോയ്ക്ക് ഞായറഴ്ച്ച നടക്കുന്ന പ്രീമിയർ ലീഗ് മത്സരത്തിൽ കളിക്കാം. ആസ്റ്റൺ വില്ലക്കെതിരെയാണ് ഇനി നടക്കാനിരിക്കുന്ന മത്സരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here