കമിതാക്കളെന്ന് തെറ്റിദ്ധരിച്ച് സഹോദരങ്ങള്‍ക്ക് നേരേ ക്രൂരമായ ആക്രമണം

മധ്യപ്രദേശിലെ ഛത്തര്‍പുരില്‍ കമിതാക്കളെന്ന് തെറ്റിദ്ധരിച്ച് സഹോദരങ്ങള്‍ക്ക് നേരേ ക്രൂരമായ ആക്രമണം. സംഭവത്തില്‍ മര്‍ദനത്തിനിരയായ സഹോദരങ്ങളുടെ പരാതിയില്‍ മൂന്നുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഓഗസ്റ്റ് 31-ന് സത്തായ് റോഡിലെ ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് സഹോദരങ്ങളായ രണ്ടുപേരെ ഒരുസംഘം ആക്രമിച്ചത്.

also പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാതെ മുന്നോട്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നത്; സഹകരിക്കണമെന്ന് മന്ത്രി പി രാജീവ്read :

ഒരു കടയുടെ മുന്നില്‍ നില്‍ക്കുകയായിരുന്ന ഇരുവരെയും അക്രമികള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പിന്നീട് സാമൂഹികമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചു. ബജ്‌റങ്ദള്‍ പ്രവര്‍ത്തകരാണ് സഹോദരങ്ങള്‍ക്ക് നേരേ ആക്രമണം നടത്തിയതെന്നായിരുന്നു സാമൂഹികമാധ്യമങ്ങളിലെ ആരോപണം. അതേസമയം, പൊലീസ് ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല.എന്നാൽ പ്രതികൾക്ക് സംഘടനയുമായി ബന്ധമുണ്ടെന്നകാര്യത്തില്‍ ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു ഛത്തര്‍പുര്‍ പൊലീസ് സൂപ്രണ്ട് രത്‌നേഷ് തോമറിന്റെ പ്രതികരണം. മാത്രമല്ല, സഹോദരങ്ങള്‍ നല്‍കിയ പരാതിയില്‍ ബജ്‌റങ്ദളിന് പങ്കുണ്ടെന്ന് ആരോപിക്കുന്നില്ലെന്നും സംഭവത്തില്‍ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിക്കോ സംഘടനയ്‌ക്കോ ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

also read :പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാതെ മുന്നോട്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നത്; സഹകരിക്കണമെന്ന് മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News