മഹാരാജാസില്‍ നടന്നത് അതിക്രൂരമായ ആക്രമണമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. ക്യാമ്പസിന് വെളിയില്‍ നിന്ന് വന്ന ഫ്രറ്റേണിറ്റി കെ എസ് യു പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളല്ലാത്തവരും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നും കൊലപ്പെടുത്തുക എന്ന ഉദ്ദേശമായിരുന്നുവെന്നും പി എം ആര്‍ഷോ മാധ്യമങ്ങളോട്് പ്രതികരിച്ചു.
അഭിമന്യുവിനെ കൊലപ്പെടുത്തിയതിന് സമാനമായി എസ് എഫ് ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. പരിശീലനം ലഭിച്ച ക്രിമിനലുകളാണ് ആക്രമണം നടത്തിയത്. എസ് എഫ് ഐ പ്രവര്‍ത്തരെ കൊല്ലുമെന്ന് പറഞ്ഞാണ് ആക്രമണം നടത്തുന്നത്. കെഎസ് യു വും – ഫ്രറ്റേണിറ്റിയും സമാനതയില്ലാത്ത സഖ്യമാണ് കേരളത്തിലെ ക്യാമ്പസുകളില്‍ ഉണ്ടാക്കുന്നത്. എസ് എഫ് ഐക്കെതിരെ ആക്രമണം നടത്താന്‍ സഖ്യം രൂപപ്പെടുത്തുന്നുവെന്നും ആര്‍ഷോ പറഞ്ഞു.
Also Read: സൗകര്യത്തിനനുസരിച്ച് മാറ്റാവുന്ന ഒന്നല്ല ആരാധനക്രമം; ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
പോപ്പുലര്‍ ഫ്രണ്ട് – ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ നിരോധനത്തിന് ശേഷം ഫ്രറ്റേണിറ്റിയിലേക്ക് കടന്നു കയറിയിട്ടുണ്ട്. ഇവര്‍ക്ക് കുടപിടിച്ച കൊണ്ടിരിക്കുകയാണ് കെ എസ് യു. എസ് എഫ് ഐക്കാരെ കൊലപ്പെടുത്തിയാല്‍ സ്ഥാനമാനങ്ങള്‍ തരാമെന്ന് കെ പി സി സി പ്രസിഡന്റിന്റെ വാക്ക് കേട്ട് കെ എസ് യു പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി ക്യാമ്പസിലെത്തുകയാണ്. ആയുധം കൊണ്ട് വരുന്നത് കൊണ്ടാണ് കെ എസ് യു വിനെ ക്യാമ്പസില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ പുറന്തള്ളിയത്. അവര്‍ ഇത് തിരുത്തണം. കഠാരയുടെ രാഷ്ട്രീയത്തിനെതിരെ വിമര്‍ശനമുന്നയിക്കുമ്പോള്‍ ഇസ്ലാമോ ഫോബിയ എന്നുപറയുന്നതില്‍ കാര്യമില്ല. കൂടെയുണ്ടായിരുന്നവരെ അക്രമിച്ചാല്‍ വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് സ്വാഭാവിക പ്രതികരണമുണ്ടാവും, അതുപോലുമുണ്ടാവരുത് എന്നാണ് എസ് എഫ് ഐ യുടെ നിലപാടെന്നും ആര്‍ഷോ മാധ്യമങ്ങളോട് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here