അച്ഛന്റെ ക്രൂര മര്‍ദനം; ഒന്നരവയസുകാരി ഗുരുതരാവസ്ഥിയില്‍ തുടരുന്നു

കൊല്ലത്ത് അച്ഛന്റെ ക്രൂര മര്‍ദനതില്‍ തലയ്ക്കു സാരമായി പരിക്കേറ്റ ഒന്നരവയസുകാരി ഗുരുതരാവസ്ഥിയില്‍ തുടരുന്നു. ഇന്നലെ വൈകിട്ട് മദ്യലഹരിയിലാണ് മുരുകന്‍ കുട്ടിയെ എടുത്തെറിഞ്ഞത്. സംഭവില്‍ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു.

Also Read: മദ്യലഹരിയില്‍ ദമ്പതികള്‍ കുഞ്ഞിനെ എടുത്തെറിഞ്ഞു

കൊല്ലം ഓടേക്കാവില്‍ ഇന്നലെ വൈകുനേരത്തോടെ ആണ് ഒന്നര വയസുകാരി അച്ഛന്റെ ക്രൂര മര്‍ദനത്തിന് ഇരയായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. മുരുകനും ഭാര്യ മാരിയമ്മയും മദ്യപിക്കുന്നതിനിടെ മകള്‍ അടുത്ത് വന്നപ്പോള്‍ എടുത്തെറിഞ്ഞു എന്ന് അമ്മ മാരിയാണ് നാട്ടു കാരെ വിവരം അറിയിച്ചത്.രക്ഷപെടുത്തുമ്പോള്‍ കുട്ടിയുടെ അവസ്ഥ മോശം ആയിരുന്നതായി നാട്ടുകാര്‍.

മാതാപിതാക്കളെ കസ്റ്റഡിയില്‍ എടുത്ത കൊല്ലം ഈസ്റ്റ് പോലീസ് അച്ഛന്റെ അറസ്റ്റ് രേഖപെടുത്തി. ജുവനയില്‍ ജസ്റ്റിസ് നിയമപ്രകാരമാണ് കേസ്.ഡോക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകുംന 307 ഉള്‍പ്പടെയുള്ള വകുപ്പ് കൂടി പ്രതിക്കെതിരെ ചുമത്തും. വൈദ്യ പരിശോധനയില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായും പൊലീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News