ഫോണ്‍ വഴിയുള്ള സൗഹൃദം; ക്രൂരമായ പീഡനത്തിന് പിറകെ യുവതിയെ ചൂടുള്ള പരിപ്പുകറി ഒഴിച്ച് പൊള്ളിച്ചു, ആണ്‍സുഹൃത്ത് അറസ്റ്റില്‍

യുവതിയെ തടവില്‍ പാര്‍പ്പിച്ച് ക്രൂരമായി പീഡിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഉത്തരാഖണ്ഡ് സ്വദേശിയും ദില്ലിയിലെ ഭക്ഷണശാലയില്‍ പാചകക്കാരനുമായ പരാസ്(28) എന്നയാളെയാണ് പൊലീസ് പിടിയിലായത്. ഡാര്‍ജിലിങ് സ്വദേശിയായ യുവതിയാണ് ക്രൂരപീഡനത്തിനിരയായത്. പ്രതി യുവതിയെ നിരന്തരം മര്‍ദിക്കുകയും ചൂടുള്ള പരിപ്പുകറി ദേഹത്തൊഴിച്ച് പൊള്ളലേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. യുവതിയുടെ ദേഹത്ത് ഇരുപതോളം മുറിവുകളും പൊള്ളലേറ്റതിന്റെ പരിക്കുമുണ്ട്. എയിംസില്‍ ചികിത്സ തുടര്‍ന്നിരുന്ന യുവതി കഴിഞ്ഞദിവസം ആശുപത്രി വിട്ടതായും പൊലീസ് പറഞ്ഞു.

പ്രതിക്കൊപ്പം യുവതി ഒരുമാസത്തോളമായി രാജുപാര്‍ക്കിലെ വീട്ടിലാണ് താമസിച്ചുവന്നിരുന്നത്. ജനുവരി 30-ന് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വന്ന ഫോണ്‍കോളിലൂടെയാണ് സംഭവം പുറംലോകറിയുന്നത്. ഒരു സ്ത്രീയെ അവരുടെ ഭര്‍ത്താവ് ഉപദ്രവിക്കുന്നതായാണ് കണ്‍ട്രോള്‍ റൂമിന് ലഭിച്ച വിവരം. ഇതേത്തുടര്‍ന്ന് പൊലീസ് സംഭവസ്ഥലത്തെത്തുകയും യുവതിയെ മോചിപ്പിച്ച് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. യുവതിയുടെ മൊഴി പൊലീസെടുത്തതോടെയാണ് ക്രൂരപീഡനത്തിന്റെ വിവരങ്ങള്‍ പുറത്താകുന്നത്.

ALSO READ:“നികുതി വിഹിതം ബിജെപി സർക്കാരിൻ്റെ കാലത്ത് ജനസംഖ്യാ അടിസ്ഥാനത്തിലാക്കി, ഇത് കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് തിരിച്ചടിയായി”: മുഖ്യമന്ത്രി പിണറായി വിജയൻ

നാലുമാസം മുമ്പ് പ്രതി പരാസും യുവതിയും ഫോണ്‍ വഴിയാണ് സൗഹൃദത്തിലായത്. ജനുവരി ആദ്യവാരം ബംഗളൂരുവിലെ ഒരു വീട്ടില്‍ വേലക്കാരിയായി യുവതിക്ക് ജോലി ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് യുവതി ബംഗാളില്‍ നിന്ന് ദില്ലി വഴി ബംഗളൂരുവിലേക്ക് യാത്രതിരിച്ചു. ദില്ലിയില്‍ താമസിച്ച് പരാസിനെ കണ്ട് യാത്ര തുടരാനായിരുന്നു യുവതിയുടെ നീക്കം. എന്നാല്‍ ദില്ലിയിലെത്തിയപ്പോള്‍ പരാസ് യുവതിയെ അവിടെതന്നെ തുടരാന്‍ നിര്‍ബന്ധിച്ചു. ദില്ലിയില്‍ ജോലി കണ്ടെത്താന്‍ സഹായിക്കാമെന്ന് വാഗ്ദാനവും നല്‍കി.

പ്രതിയെ വിശ്വസിച്ച് യുവതി രാജുപാര്‍ക്കിലെ വീട്ടില്‍ പ്രതിക്കൊപ്പം താമസം ആരംഭിച്ചു. ദിവസങ്ങള്‍ കഴിഞ്ഞതോടെ പ്രതിയുടെ സ്വഭാവം മാറുകയായിരുന്നു. യുവാവ് യുവതിയെ ക്രൂരമായി പീഡിപ്പിക്കാന്‍ തുടങ്ങി. തന്നെ പ്രതി നിരന്തരം മര്‍ദിച്ചിരുന്നതായും ലൈംഗികപീഡനത്തിനിരയാക്കിയതായും യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം, ആക്രമിച്ച് പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ALSO READ:പതിമൂന്ന്‌ രാജ്യങ്ങളിലേക്ക് സായിദ് ചാരിറ്റബിൾ ആൻഡ് ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്റെ സഹായം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News