അനിയത്തിയെ ചുട്ടുകൊന്ന് കൈവിരലുകൾ മുറിച്ചുമാറ്റി, സഹോദരിയും കാമുകനും അടക്കം 3 പേർ അറസ്റ്റിൽ

ബിഹാറിൽ സ്വന്തം അനിയത്തിയെ സഹോദരിയും കാമുകനും ബന്ധുവായ സ്ത്രീയും കൂടി ചേർന്ന് കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം കത്തിച്ച ശേഷം കൈവിരലുകൾ മുറിച്ചുമാറ്റി തൊട്ടടുത്ത വയലിൽ ഉപേക്ഷിച്ചു.

ബിഹാറിലെ വൈശാലി ജില്ലയിലാണ് രാജ്യത്തെയാകെ നടുക്കിയ സംഭവം. പതിമൂന്നുകാരിയായ സഹോദരിയും പതിനെട്ടുകാരനായ കാമുകനും ബന്ധുവായ സ്ത്രീയും ചേർന്നാണ് അരുംകൊല നടത്തിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ;

ALSO READ: ‘ശാസ്ത്രം വേദങ്ങളിൽ നിന്ന് ഉണ്ടായത്, എന്നാൽ പാശ്ചാത്യരുടേതെന്ന് വരുത്തിത്തീർത്തു’; ഐഎസ്ആർഒ ചെയർമാൻ

സഹോദരിയെയും കാമുകനെയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്ന് ആരോപിച്ചാണ് കൊലപാതകം നടന്നത്. അനിയത്തി വീട്ടുകാരെ ഇക്കാര്യം അറിയിക്കുമോ എന്ന് ഭയന്ന സഹോദരിയും കാമുകനും ചേർന്ന് അനിയത്തിയെ കൊല്ലുകയായിരുന്നു. വീട്ടുകാർ പുറത്തുപോയ സമയത്ത് അനിയത്തിയെ ഇരുവരും ബന്ധുവായ സ്ത്രീയും ചേർന്ന് കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം കത്തിക്കുകയും തിരിച്ചറിയാതിരിക്കാനായി കൈവിരലുകൾ മുറിക്കുകയും ചെയ്തു. പിന്നീട് വീടിന് പിന്നാലെയുള്ള വയലിൽ ഉപേക്ഷിച്ചു.

കുട്ടിയെ വീട്ടിൽ കാണാത്തപ്പോൾ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയതാണ് കേസിൽ വഴിത്തിരിവായത്. ചോദ്യം ചെയ്യലിനിടയിൽ സഹോദരി പൊലീസിനോട് കുറ്റം സമ്മതിച്ചു. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷവും ഫോൺ കാൾ റെക്കോർഡുകൾ പരിശോധിച്ച ശേഷവുമാണ് പൊലീസ് സഹോദരിയും കാമുകനും ബന്ധുവായ സ്ത്രീയും കൂടി ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് കണ്ടുപിടിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News