തൃശ്ശൂരിൽ പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിൽ വീണ് ബി.എസ് എഫ് സൈനികൻ; രക്ഷകനായി എത്തിയത് ആർ.പി.എഫ് ഉദ്യോഗസ്ഥന്‍

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനപകടത്തിൽ നിന്നും ബി.എസ് എഫ് സൈനികനെ ആർ.പി.എഫ് ഉദ്യോഗസ്ഥന്‍ രക്ഷപ്പെടുത്തി. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണ ആലപ്പുഴ സ്വദേശിയായ മാർട്ടിൻ തോമസിനെയാണ് സാഹസികമായി രക്ഷപ്പെടുത്തിയത്.

also read: വ്യാജവോട്ടർ ഐ.ഡി ഉപയോഗിച്ച് തെരഞ്ഞെടുപ്പ് ; യൂത്ത് കോണ്‍ഗ്രസിനോട് വിശദീകരണം തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

ബറോണി- എറണാകുളം എക്സ്പ്രസിൽ ആയിരുന്നു മാർട്ടിൻ തോമസ് നാട്ടിലേക്ക് യാത്ര ചെയ്തത്. ട്രെയിൻ രാവിലെ 11 മണിയോടെ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ മാർട്ടിൻ വെള്ളം വാങ്ങാൻ വേണ്ടി പുറത്തിറങ്ങിയതായിരുന്നു. തിരിച്ചു കയറുമ്പോഴേക്കും ട്രെയിൻ മെല്ലെ നീങ്ങിത്തുടങ്ങി. തൊട്ടു പിന്നാലെ ചവിട്ടുപടിയിൽ നിന്ന് കാൽവഴുതി സൈനികന്‍ പ്ലാറ്റ്ഫോമിനും ട്രെയിനിനും മധ്യേ വീഴുകയായിരുന്നു.

also read: ഇമെയിൽ മെസ്സേജ് തട്ടിപ്പാണെന്ന് ആദ്യം കരുതി; വിളിച്ചു ചോദിച്ചപ്പോൾ കോടികളുടെ ഭാഗ്യം കേട്ട് കണ്ണ് തള്ളി

ഇതു കണ്ട ആർപിഎഫിലെ സബ് ഇൻസ്പെക്ടറായ ഇൻന്ദിഷ് ഉടൻതന്നെ സൈനികന്‍റെ കൈ ട്രെയിനിൽ നിന്ന് വിടുവിച്ച് പ്ലാറ്റ്ഫോമിലേക്ക് കയറ്റുകയായിരുന്നു. ആർപിഎഫ് ഉദ്യോഗസ്ഥന്‍റെ കൈയ്യിൽ പിടുത്തം കിട്ടിയതു കൊണ്ടാണ് അദ്ദേഹത്തെ വലിയൊരു അപകടത്തിൽ നിന്നും രക്ഷിക്കാനായത്. നിസാര പരുക്കുകളോടെ രക്ഷപ്പെട്ട സൈനികനെ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News