വീണ്ടും വിആർഎസ് പ്രഖ്യാപിച്ച് ബിഎസ്എൻഎൽ; 20000 ജീവനക്കാർക്ക് തൊ‍ഴിൽ നഷ്ടമായേക്കും

bsnl vrs

വീണ്ടും വിആർഎസ് പ്രഖ്യാപിച്ച് ബിഎസ്എൻഎൽ. ഇരുപതിനായിരം ജീവനക്കാരെ പിരിച്ചുവിടാൻ ബിഎസ്എൻഎൽ ധനമന്ത്രാലയത്തിന്റെ അനുമതി തേടി. ശമ്പളാനുകൂല്യങ്ങൾക്കായി മൊത്തവരുമാനത്തിന്റെ 35 ശതമാനത്തോളം നീക്കി വെക്കേണ്ടിവരുന്നെന്നും വിആർഎസ് നടപ്പാക്കിയാൽ പ്രതിവർഷം 5,000 കോടിയോളം രൂപ ലാഭമുണ്ടാകുമെന്നുമാണ് കമ്പനിയുടെ വാദം. ബിഎസ്എൻഎല്ലിന്റെ പ്രവർത്തനം വിപുലപ്പെടുത്തി സ്വകാര്യ ടെലികോം കമ്പനികളുമായി മത്സരിക്കാനും പിടിച്ചു നിൽക്കാനുമുള്ള ശ്രമം ഒരു വശത്ത് നടക്കുമ്പോഴാണ് രണ്ടാം ഘട്ട വിആർഎസിന് വേണ്ടിയുള്ള നീക്കം.

20,000ഓളം ജീവനക്കാരെ ഒഴിവാക്കാൻ ബിഎസ്എൻഎൽ ധനമന്ത്രാലയത്തിന്റെ അനുമതി തേടി. ജീവനക്കാരുടെ എണ്ണം കുറക്കുന്നത് കടബാധ്യത കുറച്ച് പ്രവർത്തന മേന്മയിൽ കേന്ദ്രീകരിക്കാൻ സ്ഥാപനത്തെ സഹായിക്കുമെന്നാണ് ബിഎസ്എൻഎൽ ധനമന്ത്രാലയത്തെ അറിയിച്ചത്.

ALSO READ; രാജ്യത്തുടനീളമുള്ള കർഷകർക്ക് ആശങ്ക; അവരുടെ ആവശ്യങ്ങൾ പരിഹരിക്കാൻ കേന്ദ്രം ഉടൻ ചർച്ച നടത്തണമെന്ന് സിപിഐഎം പിബി

ഇതിനായി ധനമന്ത്രാലയത്തിൽ നിന്ന് 15,000 കോടി രൂപ ലഭിച്ചാൽ വിആർഎസ് നടപ്പിലാക്കും. മാത്രമല്ല ശമ്പളാനുകൂല്യങ്ങൾക്കായി മൊത്തവരുമാനത്തിന്റെ 35 ശതമാനത്തോളം നീക്കി വെക്കേണ്ടി വരുന്ന സാഹചര്യമാണെന്നും വിആർഎസ് നടപ്പാക്കിയാൽ പ്രതിവർഷം 5,000 കോടിയോളം രൂപ ലാഭിക്കാമെന്നുമാണ് ധനമന്ത്രാലയത്തെ അറിയിച്ചത്. ഇപ്പോൾ ഈയിനത്തിൽ ആകെ വേണ്ടത് 7,500 കോടിയാണ്.

ഒന്നാം വിആർഎസിൽ 40,000ൽപരം ​ജീവനക്കാരാണ് കമ്പനി മുന്നോട്ടുവെച്ച വാഗ്ദാനം അംഗീകരിച്ച് സർവീസിൽ നിന്നും പിരിഞ്ഞു പോയത്. ഇതിനായി 7,000 കോടിയോളം രൂപ ചെലവായിട്ടും കമ്പനിയുടെ സാമ്പത്തിക നില മെച്ചപ്പെട്ടില്ല. 3ജി, 4ജി സേവനങ്ങൾ ഉദ്ദേശിച്ച വിധം നടപ്പാക്കാൻ കഴിയാതെ പോയതോടെ വരിക്കാരുടെ കൊഴിഞ്ഞു പോക്കും രൂക്ഷമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News