ബിഎസ്എന്‍എല്ലിന്റെ ആസ്തികള്‍ വില്‍പനയ്ക്ക് വച്ച് കേന്ദ്രസര്‍ക്കാര്‍

രാജ്യമൊട്ടാകെയുളള ബിഎസ്എന്‍എല്ലിന്റെയും എംടിഎന്‍എല്ലിന്റെയും ആസ്തികള്‍ വില്‍പ്പനയ്ക്ക് വച്ച് കേന്ദ്രസര്‍ക്കാര്‍. കോടികള്‍ വിലമതിക്കുന്ന ഭൂമികളും വസ്തുക്കളുമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ വില്‍ക്കാന്‍ ശ്രമിക്കുന്നത്. കേരളത്തില്‍ മാത്രം കണ്ണായ ഇടങ്ങളില്‍ സ്ഥിതി ചെയ്യുന്ന 27ഓളം കെട്ടിടങ്ങളും ഭൂമിയും വെബ്‌സൈറ്റിലൂടെ വില്‍പ്പനയ്ക്കായി വച്ചിട്ടുണ്ട്.

also read: വാഴൂർ സോമൻ എംഎൽഎയുടെ തെരഞ്ഞെടുപ്പ് വിജയം ശരിവെച്ച് ഹൈക്കോടതി
പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലിനെയും എംടിഎന്‍എല്ലിനെയും വന്‍ നഷ്ടത്തിലേക്ക് കൂപ്പ് കുത്തിച്ച മോദി സര്‍ക്കാര്‍ അവയുടെ ആസ്തികളും വിറ്റുതുലയ്ക്കാന്‍ ഒരുങ്ങുകയാണ്. വിവിധ സംസ്ഥാനങ്ങളിലുള്ള അറുനൂറിലേറെ വസ്തുക്കളും കെട്ടിടങ്ങളുമാണ് വെബ്‌സറ്റ് വഴി വില്‍പനയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. ബിഎസ്എന്‍എല്ലിന്റെ 537ഉം എംഎടിഎന്‍എല്ലിന്റെ 119 ആസ്തികളുമാണ് വില്‍ക്കാന്‍ ഒരുങ്ങുന്നത്. 2019 ഒക്ടോബറില്‍ പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമാണ് ആസ്തി വിറ്റഴിക്കല്‍ എന്നാണ് വിശദീകരണം. ഇതിനായി വെബ്‌സൈറ്റും സജജ്ജമാക്കിയിട്ടുണ്ട്.

ദില്ലിയിലെയും മുംബൈയിലെയും കണ്ണായ സ്ഥലങ്ങളിലാണ് എംടിഎന്‍എല്‍ ആസ്തികള്‍ പലതും. ദില്ലിയില്‍ കൊണാട്ട് പ്ലേസിനു സമീപത്തുള്ള കെട്ടിടവും മുംബൈ സാന്റാക്രൂസിലെ കെട്ടിടവും വില്‍പനയ്ക്കുണ്ട്. കേരളത്തില്‍ മാത്രം ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സ് ഉള്‍പ്പെടെ 27 ആസ്തികളാണു വില്‍ക്കുന്നത്. ആലുവയിലെ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പരിസരത്തിന് 16.47 കോടി രൂപയും കൊട്ടാരക്കരയിലെ ഭൂമിക്ക് 4.84 കോടി രൂപയുമാണ് അടിസ്ഥാനവിലയായി നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയുടെ ദേശിയ ആസ്തികള്‍ മോദി കൊള്ളയടിക്കുകയാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ആരോപിച്ചു. ‘വിരമിക്കും മുന്‍പ്’ മോദി എന്തിനാണ് ധൃതിവച്ച് ഇവ വില്‍ക്കുന്നതെന്ന് ആരോപിച്ച് കോണ്‍ഗ്രസും രംഗത്തെത്തി.

also read: ഹിമാലയം യാത്രയ്ക്കിടെ പെരുമ്പാവൂർ സ്വദേശി സൂര്യാഘാതമേറ്റ് മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News