ഇരുപത്തിയഞ്ചാമത് സ്ഥാപകദിന വാർഷികം; കുട്ടികൾക്കായി പെയിന്റിംഗ് മത്സരം സംഘടിപ്പിച്ച് ബിഎസ്എൻഎൽ

BSNL

ബി എസ്‌ എൻ എലിന്റെ ഇരുപത്തിയഞ്ചാമത് സ്ഥാപകദിന വാർഷികത്തോടനുബന്ധിച്ചു എറണാകുളം ബിസിനസ്‌ ഏരിയയുടെ ആഭിമുഖ്യത്തിൽ 5 -നും 15 -നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി സെപ്റ്റംബർ 21 ശനിയാഴ്ച എറണാകുളം പനമ്പിള്ളി നഗറിലുള്ള റോട്ടറി ക്ലബ് ബാലഭവനിൽ വച്ച് പെയിന്റിംഗ് മത്സരം നടത്തി.ലിംകാ ബുക്ക് ഓഫ് റെക്കോർഡ്‌സ് ജേതാവും മുൻ ദില്ലി പൊലീസ് ഓഫീസറും ആയ പ്രശസ്ത കാലിഗ്രാഫിസ്റ്റ് പി. പി .ശ്യാമളൻ മത്സരാർഥികളുമായി സംവദിച്ചു.

Also Read: ജീവനക്കാരനെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു, മുഖത്ത് തുപ്പി; യുവാവിന്റെ പരാതിയില്‍ നടി പാര്‍വതി നായര്‍ക്കെതിരെ കേസ്

ബി എസ് എൻ എൽ എറണാകുളം ബിസിനസ് ഏരിയ പ്രിൻസിപ്പൽ ജനറൽ മാനേജർ വി. സുരേന്ദ്രൻ ഐ. ടി. എസ്‌.വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. പ്രിൻസിപ്പൽ ജനറൽ മാനേജർ ഡോ. കെ. ഫ്രാൻസിസ് ജേക്കബ്. ഐ. ടി. എസ്‌, സുകുമാരൻ എൻ. കെ. ഐ. ടി. എസ്‌ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News