പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലുമായി ബന്ധപ്പെട്ട കൊടിയ അഴിമതികളുടെ കഥകള്‍ തുടരുകയാണെന്നും അംബാനിമാരുടെ ടെലികോം കുത്തകകളുടെ ഏജന്റുമാരായിട്ടാണ് ബിജെപി സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നും ഡോ.തോമസ് ഐസക്. ബിജെപിയുടെ കറവപ്പശുവാക്കി മാറ്റിയിരിക്കുകയാണ് ബിഎസ്എന്‍എല്ലിനെ. ഇനി ബിഎസ്എന്‍എല്‍ ജിയോയേയും ടാറ്റയേയും ഏല്‍പ്പിച്ചുകൊടുക്കുന്ന ദിവസം മാത്രം നോക്കിയാല്‍ മതിയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
Read Also: കേരള നിയമസഭാ പുസ്തകോത്സവം; ഫെസ്റ്റിവല്‍ ഓഫീസ് ഉദ്‌ഘാടനം ചെയ്ത് നിയമസഭാ സ്പീക്കര്‍
ലക്ഷത്തിലേറെ കോടി രൂപ വില വരുന്ന ബിഎസ്എന്‍എല്ലിന്റെ ആസ്തികള്‍ തുച്ഛമായ വിലയ്ക്കു വിറ്റ് കമ്മീഷനടിക്കാനായിരിക്കും ബിജെപിയുടെ ശ്രമം. ഇത്രയൊക്കെ ആയിട്ടും ദേശാഭിമാനി ഒഴികെ മറ്റൊരു മാധ്യമത്തിലും ഈ കാട്ടുകൊള്ളയുടെ കഥ വായിക്കാന്‍ കഴിഞ്ഞില്ല.
രണ്ടാഴ്ച മുമ്പ് മുംബൈയില്‍ പോയപ്പോഴേ തോന്നി ബിഎസ്എന്‍എല്ലിന്റെ കഥ കഴിഞ്ഞെന്ന്. മുംബൈ നഗരത്തില്‍ ഒരിടത്തുനിന്നും ബിഎസ്എന്‍എല്‍ ഉപയോഗിച്ച് കാള്‍ ചെയ്യാന്‍ കഴിഞ്ഞില്ല. കുറച്ചുനാളായി ഇങ്ങനെയാണത്രേ. എന്നിട്ടുപോലും കഴിഞ്ഞ രണ്ട് മാസംകൊണ്ട് ബിഎസ്എന്‍എല്ലിന്റെ സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം 50 ലക്ഷത്തിലേറെ വര്‍ധിച്ചുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ താഴെ വായിക്കാം:
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here