നിങ്ങൾ കൂട്ടിക്കോ, ഞങ്ങൾ കുറച്ചോളാം! ജിയോയെ പിന്നിലാക്കാൻ കുറഞ്ഞ നിരക്കിൽ പുതിയ പ്ലാനുകളുമായി ബിഎസ്എൻഎൽ

BSNL

രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികളായ ജിയോ, വൊഡാഫോൺ- ഐഡിയ, എയർടെൽ എന്നിവർ പ്ലാനുകളുടെ നിരക്ക് കുത്തനെ കൂട്ടുന്നതിനിടെ കുറഞ്ഞ നിരക്കിൽ മികച്ച ഡാറ്റാ പാക്കേജുകൾ അടക്കം ലഭിക്കുന്ന പുതിയ പ്ലാനുകൾ അവതരിപ്പിച്ച് ബിഎസ്എൻഎൽ. ബിഎസ്എൻഎൽ അവതരിപ്പിച്ച രണ്ട് വാർഷിക പ്ലാനുകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കുറഞ്ഞ നിരക്കിൽ മികച്ച ഡാറ്റാ പാക്കേജുമായിട്ടാണ് പുതിയ പ്ലാനുകൾ ഉപയോക്താക്കളിലേക്ക് എത്തുന്നത്. 1515 , 1499 രൂപയുടേതാണ് ഈ വാർഷിക പ്ലാൻ.

ALSO READ; ഇംഗ്ലീഷ് പ്രീമിയർ ലീഗ്; ആഴ്സണലിന് ബോൺമൗത്തിന്റെ വക ‘ഇരട്ട’ പ്രഹരം

ബിഎസ്എൻഎല്ലിന്റെ 1515 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ; 365 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്ന ഈ പ്ലാനിൽ പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കും. അൺലിമിറ്റഡ് വോയിസ് കോളുകൾ പ്രതിദിനം 100 ഫ്രീ എസ്എംഎസ് എന്നിവയും ഈ പ്ലാനിൽ ഉൾപ്പെട്ടിട്ടുണ്ട്. അതേസമയം ഒടിടി പ്ലാറ്റ്ഫോം സബ്സ്ക്രിപ്ഷനുകൾ ഒന്നും തന്നെ ഇതിൽ ഉൾപ്പെട്ടിട്ടില്ല

ബിഎസ്എൻഎല്ലിന്റെ 126 രൂപയുടെ പ്ലാൻ; 1515 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിമാസ പതിപ്പാണിത്. പ്രതിമാസ നിരക്കിൽ റീചാർജ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കുള്ള ബേസ്ഡ് ഓപ്ഷൻ ആണിത്.

ബിഎസ്എൻഎല്ലിന്റെ 1499 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ; 336 ദിവസം അല്ലെങ്കിൽ 11 മാസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ആകെ 24 ജിബി ഡാറ്റായാണ് ഈ പ്ലാനിൽ ലഭിക്കുക. അൺലിമിറ്റഡ് വോയിസ് കോൾ, പ്രതിദിനം 100 ഫ്രീ എസ്എംഎസ് എന്നിവയുടെ ഈ പ്ലാനിൽ ലഭിക്കും.അതേസമയം ഈ പ്ലാനിലും ഒടിടി പ്ലാറ്റ്ഫോം സബ്സ്ക്രിപ്ഷനുകൾ ഒന്നും തന്നെ ലഭിക്കില്ല.

ENGLISH SUMMARY; TOP RECHARGING PLANS BY BSNL

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News