ടെലികോം ചാര്‍ജുകള്‍ കുത്തനെ ഉയരുകയും കമ്പനികള്‍ തമ്മിലുള്ള മത്സരം കടുക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പുത്തന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് ബിഎസ്എന്‍എല്‍.
997 രൂപയുടെ പുതിയ പ്ലാനുമായാണ് ബിഎസ്എന്‍എല്‍ രംഗത്തെത്തിയിരിക്കുന്നത്. ഇത് മറ്റ് കമ്പനികള്‍ക്ക് തലവേദ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. അഞ്ചുമാസത്തെ തടസമില്ലാത്ത, അതായത് 160 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാന്‍ ഓഫര്‍ ചെയ്യുന്നത്. ദിവസം 2ജിബി ഡേറ്റ, വഴി അഞ്ചു മാസത്തേക്ക് 320 ജിബി ലഭിക്കുന്ന ഈ പ്ലാനില്‍ അധികമായി ഏത് നെറ്റ് വര്‍ക്കിലേക്കും ഒരു ദിവസം നൂറു സന്ദേശങ്ങള്‍ സൗജന്യമായി അയക്കാനും അണ്‍ലിമിറ്റഡ് കോളുകള്‍ ചെയ്യാനും കഴിയും.
മാത്രമല്ല സൗജന്യ രാജ്യവ്യാപക റോമിംഗ്, വാല്യു ആഡഡ് സര്‍വീസസുകളായ ഹാര്‍ഡി ഗെയിംസ്, സിംഗ് മ്യൂസിക്ക്, ബിഎസ്എന്‍എല്‍ ട്യൂണ്‍ എന്നിവ ലഭിക്കും.
ALSO READ: ‘വയനാട് ദുരിതബാധിതരുടെ താൽക്കാലിക പുനരധിവാസം ഈ മാസം പൂർത്തിയാകും’: മന്ത്രി കെ രാജൻ
4ജി, 5 ജി രംഗത്ത് ചുവടുറപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്ന ബിഎസ്എന്‍എല്ലിന് ശക്തമായ ലക്ഷ്യങ്ങളാണ് ഉള്ളത്. വരുന്ന ഒക്ടോബര്‍ 15ന് ബിഎസ്എന്‍എല്‍ 4ജി സേവനം ഔദ്യോഗികമായി ആരംഭിക്കും. 25,000 4 ജി സൈറ്റുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. മാത്രമല്ല 4ജി ട്രയലുകള്‍ നടന്നുകൊണ്ടിരിക്കുന്നു. സിം കാര്‍ഡ് വിതരണവും നടക്കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here