ജീവനക്കാരിൽ നിന്നും സ്വരൂപിച്ച തുക കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ; വയനാടിനു കൈത്താങ്ങായി ബിഎസ്എൻഎൽ മഹാരാഷ്ട്ര

BSNL

വയനാടിനു കൈത്താങ്ങായി ബിഎസ്എൻഎൽ മഹാരാഷ്ട്ര. ഈ വർഷത്തെ ഓണാഘോഷം ആർഭാടരഹിതമായി നടത്തിയാണ് മുംബൈയിലെ ബിഎസ്എൻഎൽ ജീവനക്കാരിൽ നിന്നും സ്വരൂപിച്ച തുക കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി വയനാടിന് തണലായി മാറിയത്. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങുകളോടെയാണ് ഇത്തവണ മുംബൈ ബിഎസ്എൻഎൽ സംസ്ഥാന മേധാവിയുടെ ഓഫീസിലെ കൂട്ടായ്മ ഓണാഘോഷ പരിപാടികൾ നടത്തിയത്.

Also Read; സീതാറാം യെച്ചൂരിയെ അനുസ്മരിച്ച് ജെഎൻയു വിദ്യാർത്ഥി യൂണിയന്റെ ആദ്യ കാല സാരഥികൾ

വയനാട് ഉരുൾപ്പൊട്ടലിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി ഒരു മിനിറ്റ് മൗനമാചരിച്ചാണ് ചടങ്ങ് ആരംഭിച്ചത്. തുടർന്ന് ബിഎസ്എൻഎൽ മഹാരാഷ്ട്ര സാംസ്ഥാന മേധാവി ഹരീന്ദ്ര കുമാർ അത്തപ്പൂക്കളത്തിൽ നിലവിളക്ക് കൊളുത്തി ഓണാഘോഷ പരിപാടികൾക്ക് തുടക്കമിട്ടു. മലയാളികൾക്കൊപ്പം ഇതര ഭാഷക്കാരും പരമ്പരാഗത വേഷത്തിലാണെത്തിയത്. എല്ലാ വർഷവും വിപുലമായ ചടങ്ങുകളോടെയാണ് ബിഎസ്എൻഎൽ ജീവനക്കാരും ഓഫീസർമാരും ഓണാഘോഷം നടത്തി വന്നിരുന്നത്.

Also Read; കൽപ്പറ്റയിലെ നവജാത ശിശുവിന്റെ കൊലപാതകം: പ്രതികൾ അറസ്റ്റിൽ

ജീവനക്കാരിൽ നിന്നും സ്വരൂപിച്ച തുക കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയാണ് ബിഎസ്എൻഎൽ മഹാരാഷ്ട്ര വയനാട് ജനതയ്ക്ക് തണലായി മാറിയത്. സാന്താക്രൂസ് ബിഎസ്എൻഎൽ സംസ്ഥാന മേധാവിയുടെ നേതൃത്വത്തിലാണ് ലളിതമായ ചടങ്ങുകളോടെ ഓണാഘോഷം നടത്തിയത്. ബിഎസ്എൻഎൽ മാനേജ്മെൻ്റും നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ അംഗീകൃത യൂണിയനായ ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയനും ചേർന്നതോടെ ഓണാഘോഷം ജീവകാരുണ്യ പ്രവർത്തനമായി മാറുകയായിരുന്നു.

News summary; BSNL Maharashtra as a helping hand for Wayanad

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News